Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലായ് 17 ന്, വോട്ടെണ്ണല്‍ 20 ന്
Reporter

 ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 28 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ അത് ജൂലായ് 17 ന് നടത്തും. വോട്ടെണ്ണല്‍ ജൂലായ് 20 ന് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലായ് 24 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണം കൂടിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

ബിജെപിയെ നേരിടാന്‍ പ്രതിപക്ഷം ഐക്യസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അതേസമയം സഖ്യകക്ഷികളുടെയും ചില പ്രാദേശിക കക്ഷികളുടെയും സഹായത്തോടെ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. 

 
Other News in this category

 
 




 
Close Window