Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
സിനിമ
  Add your Comment comment
പഴയകാല നടിമാരെല്ലാം ചൈനയിലെത്തി: മോഹന്‍ലാല്‍ വരില്ല
reporter
തെന്നിന്ത്യന്‍ സിനിമയിലെ എണ്‍പതുകളിലെ താരങ്ങളുടെ ഒത്തുചേരല്‍ ഇത്തവണ ചൈനയില്‍. എണ്‍പതുകളില്‍ സ്‌ക്രീനില്‍ തിളങ്ങിയ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തു ചേരാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഏതെങ്കിലും താരങ്ങളുടെ വീടുകളിലാണ് ഇവര്‍ കൂടിയിരുന്നത്. എന്നാല്‍ ഇത്തവണ ചൈനയിലാണ് താരങ്ങള്‍ ഒത്തുകൂടിയത്.

ലിസി, ഖുശ്ബു, സുഹാസിനി, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ചിരഞ്ജീവി എന്നിവരാണ് ചൈനയില്‍ ഒത്തുകൂടിയത്. മോഹന്‍ലാല്‍, കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങിയവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ മോഹന്‍ലാലും രജനീകാന്തും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

എണ്‍പതുകളിലെ താരങ്ങളുടെ റീയൂണിയന്‍ ക്ലബ്ബില്‍ ഇപ്പോള്‍ 32 താരങ്ങളുണ്ട്. മോഹന്‍ലാല്‍, രജനീകാന്ത്, നാഗാര്‍ജുന, ചിരഞ്ജീവി, കമല്‍ഹാസന്‍, മുകേഷ്, കാര്‍ത്തിക്, മോഹന്‍, അംബരീഷ്, അര്‍ജുന്‍, ശരത്കുമാര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നാദിയ, രമ്യാകൃഷ്ണന്‍ തുടങ്ങിയവരാണ് ക്ലബ്ബിലെ അംഗങ്ങള്‍.

2009ലാണ് താരങ്ങളുടെ റീയൂണിയന്‍ തുടങ്ങിയത്. ലിസിയും സുഹാസിനി മണിരത്‌നവുമാണ് റീയൂണിയന്റെ ചുമതലക്കാര്‍.
 
Other News in this category

 
 




 
Close Window