Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആണ്‍കുട്ടികളുടേതുപോലെ പെണ്‍കുട്ടികള്‍ക്കും സുന്നത്ത് നടത്തണമെന്ന് ഇമാമിന്റെ നിര്‍ദേശം
reporter
സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന് വിവാദ മതപണ്ഡിതന്‍ ഷകിര്‍ എല്‍സയെദ്. അമിതമായ ലൈംഗികാസക്തി ഒഴിവാക്കാന്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്നാണ് ഇയാളുടെ വിചിത്രമായ നിര്‍ദ്ദേശം. വിര്‍ജീനിയയിലെ വിവാദ ഇമാമാണ് എല്‍സയെദ്. വിര്‍ജീനിയയിലെ ഒരു ഇസ്ലാമിക് സെന്ററില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇമാമിന്റെ വിവാദ നിര്‍ദ്ദേശം.

ആണ്‍കുട്ടികള്‍ ചേലാകര്‍മ്മം ചെയ്യുന്നത് സുന്നത്തായ കാര്യമാണ്. പെണ്‍കുട്ടികള്‍ ഇത് ചെയ്താല്‍ ആദരണീയമായ കാര്യവും. ഒരു മുസ്ലീം ഗൈനക്കോളജിസ്റ്റിന് പറയാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതെന്നും ഇമാം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ ലൈംഗികാവയവത്തിലെ സചേതനമായ ഭാഗം മുറിച്ചു മാറ്റണമെന്നാണ് ഇമാമിന്റെ നിര്‍ദ്ദേശം.

ഇമാമിന്റെ വിവാദ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെയും വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ഇമാമാണ് എല്‍സയെദ്. മുസ്ലീം യുവാക്കള്‍ക്ക് ജിഹാദില്‍ പോരാട്ടം നടത്തുന്നതിന് പണം നല്‍കണമെന്ന് ഇയാള്‍ നേരത്തെ പ്രസ്താവിച്ചത് വിവാദമായിരുന്നു.
 
Other News in this category

 
 




 
Close Window