Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൊഴിലാളികളുടെ പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ കെഎസ്ആര്‍ടിസിയില്‍ ഇന്ന് 210 തൊഴിലാളികളെ പിരിച്ചു വിട്ടു
reporter
കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍. വര്‍ക്ക്‌ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതിനോടകം 250 ജീവനക്കാരെ കെഎസ്ആര്‍ടിസി ജോലിയില്‍ നിന്നൊഴിവാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് സൂചന.
കോഴിക്കോട്, ആലുവ, എടപ്പാള്‍, മാവേലിക്കര, തിരുവനന്തപുരം എന്നീ ഡിപ്പോയിലെ ജീവനക്കാരെയാണ് പ്രധാനമായും കെഎസ്ആര്‍ടിസി ഒഴിവാക്കിയത്. മാവേലിക്കരയില്‍ നിന്ന് 65 ജീവനക്കാരെയും ആലുവയില്‍ നിന്ന് 100 പേരെയും കെഎസ്ആര്‍ടിസി ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൂട്ടപിരിച്ചുവിടലിനെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണം കെഎസ്ആര്‍ടിസിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ജോലിയില്‍ നാളെ മുതല്‍ ഹാജരാകണ്ട എന്നു സൂചിപ്പിക്കുന്ന ഉത്തരവ് ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാത്ത പിരിച്ചുവിടലിനെതിരെ മാവേലിക്കര ഡിപ്പോയില്‍ ജീവനക്കാര്‍ പ്രതിഷേധം നടത്തുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകിയതടക്കുമുള്ള പ്രശ്‌നങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സാമ്പത്തിക നഷ്ടം നികത്താതെ കെഎസ്ആര്‍ടിസിയ്ക്ക് കൂടുതല്‍ തുക അനുവദിക്കാനാകില്ലെന്ന് നേരത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window