Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുഴുവന്‍ മദ്യശാലകള്‍ക്കും പൂട്ടിട്ട് ഭരണത്തില്‍ നിന്നിറങ്ങിയ യുഡിഎഫ് നേതാക്കള്‍ ബാര്‍ തുറക്കുന്നതിനെതിരേ സമരത്തിനിറങ്ങുന്നു
reporter
ഇടത് മദ്യനയത്തിനെതിരെ യുഡിഎഫ് സമരത്തിനിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂലൈ 1 ന് കളക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. ഈ മാസം 15ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനകീയ സദസ് സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മദ്യ മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
ഇടത് മദ്യനയം കേരളത്തെ തകര്‍ച്ചയിലേക്ക് നയിക്കും. യുഡിഎഫിന്റെ നയം സമൂഹത്തിന് ഗുണമുണ്ടാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശക്തമായ പ്രതിഷേധ പരിപാടികളിലൂടെ സര്‍ക്കാരിന്റെ മദ്യ ഒഴുക്കലിനെതിരെ പ്രതികരിക്കാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ മദ്യനയത്തെ തള്ളി മദ്യവ്യവസായത്തിന് കൈത്താങ്ങായി പിണറായി സര്‍ക്കാരിന്റെ മദ്യനയം പുറത്തുവന്നതോടെ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങിയിരുന്നു. എന്നാല്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ബാര്‍ ലൈസന്‍സ് നല്‍കാനും കള്ള് വ്യവസായത്തെ സംരക്ഷിക്കാനും അടക്കം വ്യവസ്ഥകളുമായി മദ്യനിരോധനം ഒഴിവാക്കിയുള്ള ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിന് യുഡിഎഫിന് ഉള്ളിലും പിന്തുണ കിട്ടുന്നതാണ് പ്രതിപക്ഷത്തെ വെട്ടിലാക്കിയത്. ഇടത് മദ്യനയത്തെ ഏത് വിധേനയും പ്രതിരോധിക്കാന്‍ പ്രതിഷേധത്തിന് കോപ്പുകൂട്ടി ഒരുങ്ങിയിരുന്ന യുഡിഎഫിനെ ഞെട്ടിച്ച് ഐഎന്‍ടിയുസിയും ആര്‍എസ്പിയുടെ ഷിബു ബേബി ജോണും ഇടത് മദ്യനയത്തെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തി.
കോണ്‍ഗ്രസിന്റെ തൊഴിലാളി പ്രസ്ഥാനം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മദ്യനയത്തെ തൊഴിലാളികള്‍ക്ക് അനുകൂലമായ നയമെന്നാണ് വിശേഷിപ്പിച്ചത്. എല്‍ഡിഎഫിന്റെ നയം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
യുഡിഎഫ് മദ്യനയത്തെ നിശിതമായി വിമര്‍ശിച്ചാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ഇടത് മദ്യനയത്തെ പിന്തുണച്ചത്. ഇടത് സര്‍ക്കാര്‍ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ 'ബാര്‍ പൂട്ടല്‍'നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. അതുകൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടര്‍ ഭരണം ഇല്ലാതായതെന്നും ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിതെിരെ പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കാന്‍ യുഡിഎഫ് ഇന്ന് യോഗം ചേരാനിരിക്കെയാണ് മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ഇടത് മദ്യനയത്തിന് പിന്തുണ കിട്ടുന്നത്. പുതിയ മദ്യനയത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നിരിക്കെ മുന്നണിയിലെ ഭിന്നസ്വരങ്ങള്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചും ഐഎന്‍ടിയുസി നിലപാട്.

മദ്യ മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് അനുകൂല മദ്യനയമെന്ന ആര്‍ ചന്ദ്രശേഖരന്റെ പ്രസ്താവന. യുഡിഎഫ് മദ്യനയം കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കത്തിന്റെ ബാക്കിപത്രമെന്നിരിക്കെ ഭരണം കൈവിട്ടുപോയതിനടക്കം കാരണമായി 'ബാര്‍ പൂട്ടലിനെ' ചിലരെങ്കിലും മുന്നണിക്കുള്ളില്‍ ചൂണ്ടികാണിക്കുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window