Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
കായികം
  Add your Comment comment
ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് വിരാട് കോഹ്ലിയെ തേടിയെത്തി
reporter

ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരെ മത്സരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് അത്ര സുഖകരമായ ഓര്‍മ്മയല്ല. ഒരു നാണക്കേടിന്റെ റെക്കോര്‍ഡും കോഹ്ലിയെ തേടിയെത്തി്. ഐസിസി ടൂര്‍ണമെന്റുകളില്‍ പൂജ്യനായി പുറത്താകുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് കോഹ്ലിയും നടന്നുകയറിയത്. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിങ്ങനെയായി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെ കളിച്ച 43 മത്സരങ്ങളില്‍ ഇതാദ്യമായാണ് കോലി പൂജ്യനാവുന്നത്. രോഹിത് വീണതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലി നേരിട്ട അഞ്ചാം പന്തില്‍ പുറത്തായി. നുവാന്‍ പ്രദീപിന്റെ പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിച്ച കോഹ്ലിയെ വിക്കറ്റ് കീപ്പര്‍ ഡിക്വെല്ല കൈകകളിലൊതുക്കുകയായിരുന്നു. ലങ്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് കോഹ്ലി. ലങ്കയ്‌ക്കെതിരെ കളിച്ച 39 ഇന്നിംഗ്‌സുകളില്‍ നിന്ന് 56.24 റണ്‍സ് ശരാശരിയില്‍ 1856 റണ്‍സാണ് കോഹ്ലിയുടെ പേരിലുള്ളത്. ഇതില്‍ ആറ് സെഞ്ച്വറിയും 10 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റു. ഇന്ത്യ ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window