Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
65 പശുക്കളെ അറുത്ത് ഇറച്ചിയാക്കാന്‍ കൊണ്ടുപോയ കച്ചവടക്കാരനെ പോലീസ് പൊക്കി
reporter
പശുക്കള്‍ വിശുദ്ധമായ ദേശീയ സ്വത്താണെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി. പശുക്കള്‍ അമ്മയ്ക്കും ദൈവത്തിനും പകരക്കാരെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി വിശദീകരിച്ചു. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് വ്യാപാരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഈ പരാമര്‍ശം. ഹൈദരാബാദ് ജഡ്ജി ബി ശിവശങ്കര്‍ റാവുവാണ് ഇപ്രകാരം നിരീക്ഷണം നടത്തിയത്.
ആരോഗ്യമുള്ള പശുക്കളെ പാല്‍ തരാന്‍ കഴിവില്ലാത്തവയാണെന്നും ഉപയോഗമില്ലാത്തവയാണെന്നും കാണിച്ച് കശാപ്പുശാലകളിലേക്ക് കൊണ്ടു വരുന്ന ഏര്‍പ്പാട് ആ നാട്ടില്‍ പതിവാണ്. ഇതിനായി വെറ്റിനറി ഡോക്ടര്‍മാര്‍ തെറ്റായ സര്‍ട്ടിഫിക്കേറ്റ് നല്‍കാറുണ്ട്. ഇതു നിയമവിരുദ്ധമാണെന്നും വിധിന്യായത്തില്‍ ചൂണ്ടികാണിച്ചു. നിലവിലെ ഗോവധ നിരോധന നിയമം പരിഷ്‌കരിക്കണമെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
വ്യാപാരി ഹാനുമ്മ എന്നയാളുടെ 65 കന്നുകാലികളെ തെലങ്കാനയിലെ കാഞ്ചനപ്പള്ളി ഗ്രാമത്തില്‍നിന്നു കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. മേയ്ക്കാനായി കൊണ്ടുവന്ന കന്നുകാലികളെ ബക്രീദിനു കശാപ്പുനടത്താനാണെന്ന് തിരിച്ചറിഞ്ഞ് അധികൃതര്‍ പിടികൂടി. ഇതിനെതിരെ അപേക്ഷ സമര്‍പ്പിച്ച ഹാനുമ്മ സമര്‍പ്പിച്ച ഹര്‍ജി നല്‍ഗൊണ്ടയിലെ വിചാരണക്കോടതി തള്ളി. അമ്മയ്ക്കും ദൈവത്തിനും പകരക്കാരായ പശുവിന്റെ ദേശീയ പ്രാധാന്യവും കണക്കിലെടുക്കണമെന്നു കോടതി പറഞ്ഞു.
പശുവിനെ അറുത്തു വില്‍ക്കാനായി കൊണ്ടു പോവുകയാണെന്നു വ്യക്തമായതിനെ തുടര്‍ന്നു പശുക്കള്‍ വിശുദ്ധമായ ദേശീയ സ്വത്താണെന്നു ഹൈക്കോടതി പരാമര്‍ശിച്ചത്.
 
Other News in this category

 
 




 
Close Window