Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പെണ്‍കുട്ടികളുടെ സ്‌കൂള്‍ യൂണിഫോമില്‍ ഫോട്ടോഗ്രാഫര്‍ കൗതുകം കണ്ടെത്തി: ക്യാമറക്കാരന്റെ പേരില്‍ ജാമ്യമില്ലാത്ത കേസ് ചാര്‍ജ് ചെയ്തു
reporter
ഈരാറ്റുപേട്ടയിലെ അരുവിത്തുറയിലുള്ള അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലെ വിവാദമായ സ്‌കൂള്‍ യൂണിഫോം ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ്. സ്‌കൂള്‍ പിടിഎ നല്‍കിയ പരാതിപ്രകാരം ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പനെതിരെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് പോസ്‌കോ ചുമത്തിയത്.
മൂന്ന് പെണ്‍കുട്ടികള്‍ യൂണിഫോം ധരിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് കാണിച്ച് ബോസ് എടുത്ത ചിത്രം സക്കറിയ പൊന്‍കുന്നം എന്ന ഫോട്ടോ ഗ്രാഫറാണ് പങ്കുവെച്ചത്. തുടര്‍ന്ന് ബോസിനെതിരെ സ്‌കൂള്‍ പിടിഎ പരാതി നല്‍കി.
തെറ്റ് ചൂണ്ടിക്കാട്ടിയതിന് തനിക്ക് നേരെ സ്‌കൂള്‍ അധികൃതര്‍ പകപോക്കുകയാണെന്ന് ബോസ് പറഞ്ഞു.
'അവരിപ്പോള്‍ പക വീട്ടുകയാണ്. യൂണിഫോമിനെപ്പറ്റി ഒരുപാട് രക്ഷിതാക്കള്‍ പരാതി പറഞ്ഞതുകൊണ്ടാണ് ഞാന്‍ ചിത്രമെടുത്തത്. സ്‌കൂള്‍ മാനേജ്‌മെന്റിനെ ഭയന്ന് അവരത് തുറന്നുപറയുന്നില്ല.' ഫോട്ടോ എടുത്ത ബോസ് ഈപ്പന്‍ പറയുന്നു.

വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ യൂണിഫോം ധരിച്ച ചിത്രം വ്യാജമാണെന്ന് ആരോപിച്ച് സ്‌ക്കൂള്‍ അധികൃതര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ വിശദീകരണവുമായെത്തി. സ്‌കൂളിലെ രക്ഷാകര്‍ത്താക്കളുടെ സംഘടനയായ പി.ടി.എ അറിവോടെയും സമ്മതത്തോടെയുമാണ് യൂണിഫോം ഡിസൈന്‍ ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. യഥാര്‍ത്ഥ യൂണിഫോമും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നവയും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു വിശദീകരണം. യൂണിഫോം പിന്നീട് അധികൃതര്‍ മാറ്റി. വിദ്യാര്‍ത്ഥിനികള്‍ ജാക്കറ്റിന് പകരം ഓവര്‍ കോട്ട് ധരിച്ചാല്‍ മതിയെന്നും ഓവര്‍കോട്ടിന്റെ ചെലവ് മാനേജ്‌മെന്റ് വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window