Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ശ്രീവത്സം പിള്ളയ്ക്ക് 425 കോടിയുടെ അധിക സ്വ്ത്തുണ്ടെന്ന് ആദായ നികുതി വകുപ്പ്
Reporter

 കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന് 425 കോടി രൂപയുടെ അധിക സ്വത്ത് ഉണ്ടെന്ന് ആദായനികുതി വകുപ്പിന്റെ സ്ഥിരികരണം. 50 കോടി രൂപയുടെ അധികസ്വത്ത് ഉണ്ടെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന മൊഴി. നാഗാലാന്റിലെ ഉദ്യോഗസ്ഥരുടെ കളളപ്പണം ശ്രീവത്സം ഗ്രൂപ്പില്‍ എത്തിയിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ സംശയമുയര്‍ത്തുന്നുണ്ട്.

നാഗാലാന്റിലെ കൊഹിമ കേന്ദ്രമാക്കി 28 അക്കൗണ്ടുകളാണ് എംകെആര്‍ പിള്ളയ്ക്കുള്ളത്. ഇതില്‍ 20 എണ്ണം പിള്ളയുടെ പേരിലും ബാക്കിയുള്ള 8 എണ്ണം പിള്ളയുടെ ഭാര്യയുടേയും മകന്റേയും പേരിലുള്ളതാണ്. കേരളത്തിലേക്ക് പണം എത്തിക്കാനായാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.നാഗാലാന്റിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിള്ള കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കേരളത്തിലേക്ക് നാഗാലാന്റ് പൊലീസിന്റെ ട്രക്ക് എത്തിയതും പിള്ളയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വ്യക്തമായിട്ടുണ്ട്.

പിള്ളയുടെ 425 കോടിയെന്ന അധിക സ്വത്ത് പ്രാഥമിക നിഗമനം മാത്രമാണെന്നും സ്വത്ത് സംബന്ധിച്ച പരിശോധന പൂര്‍ത്തിയാവുമ്പോള്‍ ഈ കണക്ക് ഇരട്ടിയായേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. പിള്ളയുടെ ഇടപാടുകള്‍ ബിനാമി ഇടപാടുകളാണോ എന്നും സംഘം പരിശോധിക്കുയാണ്. മധ്യകേരളത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ ഇദ്ദേഹം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ മതിപ്പ് വില കൂടി കണക്കിലെടുക്കുമ്പോള്‍ അധിക സ്വത്തിന്റെ അന്തിമകണക്ക് ക്രമാതീതമായി ഉയര്‍ന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നുണ്ട്.

50 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് തന്റെ പക്കലുള്ളതെന്നാണ് പിള്ള സര്‍ക്കാരിന് നല്‍കിയ കണക്കുകള്‍. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടിയാണ് പ്രാഥമിക പരിശോധനയില്‍ മാത്രം കണ്ടെത്തിയത്. കേരളത്തിന് പുറത്തും പിള്ളയ്ക്ക് വലിയ നിക്ഷേപമാണുള്ളത്. കേരളത്തിന്റെ പല ഭാഗത്തും ഭൂമി ഇടപാടിലും വ്യാവസായങ്ങളിലും പിള്ള ഇത് നിക്ഷേപിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ആരുടെയൊക്കെ പണം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. ബിനാമി ഇടപാടാണോ പിള്ളയുടേതെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

2003ല്‍ ആണ് രാജശേഖരന്‍ പിള്ള ശ്രീവത്സം എന്ന പേരില്‍ പന്തളം,കുളനട മേഖലകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയത്. പിന്നീട് അത്ഭുതകരമായ വളര്‍ച്ചയാണ് ഈ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായത്. രാജശേഖരന്‍പിള്ളയുടെ ജോലിയും മറ്റും നാഗാലാന്‍ഡില്‍ ആയിരുന്നതിനാല്‍ അവിടെ നിന്നുള്ളവരുടെ കള്ളപ്പണം നിക്ഷേപം ശ്രീവത്സം ഗ്രൂപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ കണ്ടെത്തി. ബംഗലൂരുവില്‍ നിന്നുള്ള ബേക്കറി ഉടമകള്‍, നാഗാലാന്‍ഡിലെ ചില കരാറുകാര്‍ എന്നിവരും സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇത്രയും വലിയ തുക നിക്ഷേപിക്കാനുള്ള ആസ്തിയില്ലെന്ന് ആദായ നികുതി പരിശോധനയില്‍ വ്യക്തമായി. ഇവരുടെ മറവില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും കള്ളപ്പണം എത്തിയിരിക്കാമെന്ന് അധികൃതര്‍ 

 
Other News in this category

 
 




 
Close Window