Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സര്‍ക്കാര്‍ മുഖം കറുപ്പിച്ചു; പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി സെന്‍കുമാര്‍ വഴങ്ങി
REPORTER
തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് അനില്‍ കുമാറിനെ മടക്കി അയച്ച് സെന്‍കുമാര്‍ . അനില്‍കുമാറിനെ ഉടന്‍ മാറ്റണമെന്ന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥനെ മാറ്റണണമെന്ന സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തത തേടി സെന്‍കുമാര്‍ നല്‍കിയ കത്തും സര്‍ക്കാര്‍ തള്ളി.

പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ വിശ്വസ്തനായ സുരക്ഷാ ജീവനക്കാരന്‍ ഗ്രേഡ് എഎസ്‌ഐ അനില്‍ കുമാറിനെ മാതൃ യൂണിറ്റിലേക്ക് ഉടന്‍ മടക്കി അയച്ചു. കമ്മീഷണര്‍ ഓഫീസിലേക്കാണ് അനില്‍കുമാറിനെ മടക്കി അയച്ചത്. ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ മടക്കി അയക്കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥനെ മാറ്റിയ ശേഷം റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥനെ മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഡിജിപി നടപ്പാകാത്ത സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് നിലപാട് കടുപ്പിച്ച് ഉത്തരവിറക്കിയത്.

അനില്‍ കുമാറിന്റെ നിയമനം നിയമവിരുദ്ധമാണെന്ന് വകുപ്പ് തലത്തില്‍ തന്നെ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. അനില്‍ കുമാറിനെ മാറ്റിയത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നാണ് സെന്‍കുമാര്‍ പക്ഷം പറയുന്നത്. ജൂണ്‍ 30 ന് ഔദ്യോഗിക കാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ സെന്‍കുമാര്‍ സര്‍ക്കാരുമായി പേര് രൂക്ഷമാവുകയാണ്.

 

അതേ സമയം ഉദ്യോഗസ്ഥനെതിരായ വകുപ്പ് നടപടിയില്‍ വ്യക്തത തേടി സെന്‍കുമാര്‍ നല്‍കിയ കത്തും സര്‍ക്കാര്‍ തള്ളി. അനില്‍ കുമാറിന്റെ നിയമനം നിയമവിരുദ്ധമാണെന്ന് വകുപ്പ് തലത്തില്‍ തന്നെ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി . അനില്‍ കുമാറിനെ മാറ്റിയതില്‍ സെന്‍കുമാറിന് കടുത്ത അതൃപ്തിയാണ് ഉള്ളത്.

 

 
 
Other News in this category

 
 




 
Close Window