Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ശ്രീവത്സം പിള്ളയെ നാഗാലാന്‍ഡ് പോലീസ് ഉപദേശക സ്ഥാനത്തു നിന്ന് നീക്കി
REPORTER

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് നാഗാലാന്‍ഡിലെ പോലീസ് ഉന്നതനായിരുന്ന എംകെആര്‍ പിള്ളയ്‌ക്കെതിരെ നടപടി തുടങ്ങി. പോലീസ് ഉപദേശക സ്ഥാനത്തു നിന്ന് പിള്ളയെ നാഗാലാന്‍ഡ് സര്‍ക്കാര്‍ പുറത്താക്കി. ആരോപണം സര്‍ക്കാരിന്റെ പ്രതിഛായയില്‍ കരിനിഴല്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍.

വിഷയം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് എംകെആര്‍ പിള്ളയെ പോലീസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്ന് പുറത്താക്കി. വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ തന്നെ പിള്ളയെ പുറത്താക്കുകയായിരുന്നുവെന്നാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ പറയുന്നത്.

പിള്ളയ്‌ക്കെതിരായ ആരോപണത്തില്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി യാതൊരു വിവരങ്ങളുമില്ല. മാധ്യമങ്ങളില്‍ ഇതേക്കുറിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് നാഗാലാന്‍ഡ് ഡിജിപി എല്‍ എല്‍ ഡന്‍ഗല്‍ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

പിള്ളയുടെ വീട്ടില്‍ കണ്ടെത്തിയ നാഗാലാന്‍ഡ് പോലീസിന്റെ ട്രക്ക് തങ്ങളുടെ അറിവോടെ കൊണ്ടുപോയതല്ലെന്നാണ് നാഗാലാന്‍ഡ് പോലീസ് പറയുന്നത്. പിള്ളയ്ക്ക് 400 കോടിയുടെ ആസ്തി ഉണ്ടായതെങ്ങനെയെന്നതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ആദായനികുതി വകുപ്പിന്റെയോ മറ്റ് കേന്ദ്ര ഏജന്‍സിയുടെയോ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികള്‍ ഉണ്ടാകുയെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window