Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
UK Special
  Add your Comment comment
ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം, ആളപായമില്ല, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
reporter

ലണ്ടന്‍: പടിഞ്ഞാന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിന് തീപിടിച്ചു. ഇന്ത്യന്‍ സമയം രാത്രി 12ഓടെയാണ് 27 നിലകളുള്ള ഫ്‌ളാറ്റിന് തീപിടിച്ചത്. നിരവധി പേര്‍ ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. 40ഓളം അഗ്‌നി ശമന യുണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫ്‌ളാറ്റിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. 1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്‌ളാറ്റുകളാണുള്ളത്. ഫ്‌ളാറ്റിനെ പൂര്‍ണമായും തീവിഴുങ്ങിയെന്നും 100 അകലെ വരെ ചാരം വന്നടിയുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ബ്രിട്ടനില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണ് പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായത്. തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലുണ്ടായ വന്‍ അപകടവും ജനങ്ങളെ പരിഭ്രാന്തിയുലാഴ്ത്തി. സംഭവത്തെക്കുറിച്ച് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. അടിമുടി തീയിലമര്‍ന്ന കെട്ടിടം ഏതുനിമിഷവും നിലംപൊത്തിയേക്കാം എന്ന ഭീതിയോടെയാണ് അഗ്‌നിശമനസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത്. 

അപകടം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ഫ്‌ളാറ്റുകളില്‍നിന്നും അതിവേഗം ആളുകളെ ഒഴിപ്പിച്ചു. എങ്കിലും ഇപ്പോഴും ചിലരെങ്കിലും അപകടത്തില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഫയര്‍ഫോഴ്‌സ്. അമിതമായ പുക ശ്വസിച്ചാണ് രണ്ടുപേര്‍ക്ക് പരുക്കേറ്റത്. പുലര്‍ച്ചെ നാലുമണിയോടെയാണ് തീ മുകള്‍ നിലകളിലേക്കും പടര്‍ന്നുപിടിച്ചത്. മുകള്‍ നിലകളില്‍നിന്നും ചിലര്‍ ഇപ്പോഴും അപായസൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കെട്ടിടത്തില്‍നിന്നും കത്തിയമര്‍ന്ന കോണ്‍ക്രീറ്റ് കഷണങ്ങളും മറ്റും താഴേക്കു പതിച്ചുതുടങ്ങിയതോടെ സമീപവാസികളോടും പൊലീസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ എങ്ങും പുകമറയാണ്. ഇതുവഴി കടന്നുപോകുന്ന അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സര്‍വീസുകളായ ഹാമര്‍സ്മിത്ത്, സര്‍ക്കിള്‍ ലൈനുകളുടെ സര്‍വീസ് നിര്‍ത്തിവച്ചു.


 
Other News in this category

 
 




 
Close Window