Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
UK Special
  Add your Comment comment
പടിഞ്ഞാറന്‍ ലണ്ടനിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു
reporter

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിന് തീപിടിച്ചതോടെ ഈ മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ബസ്, ട്രെയ്ന്‍ ഗതാഗതങ്ങളാണ് നിര്‍ത്തിവച്ചത്. ഹാമെര്‍സ്മിത്ത് മുതല്‍ എഡ് വേയര്‍ റോഡ് വരെ ബസ് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. എം 40 ദേശീയ പാതയും അടച്ചു. മറ്റു ബസുകള്‍ വഴിതിരിച്ചുവിടുകയാണ്. ഇതേ അവസ്ഥയാണ് മെട്രൊയ്ക്കും ഉള്ളത്. വിവിധ സ്റ്റേഷനുകള്‍ അടച്ചു. ഇതോടെ ഈ മേഖലയിലെ ജനങ്ങള്‍ ദുരിതത്തിലായി. 

കഴിഞ്ഞ ദിവസം രാത്രിയാണ് 27 നില കെട്ടിടത്തിന് തീപിടിച്ചത്. ഇരുനൂറോളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് തീയണയ്ക്കാനുള്ള ശ്രമങ്ങളില്‍ ഭാഗമായിരിക്കുന്നത്. ഇതിനിടെ കെട്ടിടം ഏതു സമയത്തും നിലം പൊത്താമെന്ന ഭീതി ആളുകളെ ആശങ്കയിലാക്കി. വടക്കന്‍ കെനിങ്സ്റ്റണ്‍ വരെ തീപിടിത്തത്തിന്റെ പുക കാണാമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ തുടര്‍ച്ചയായി ദുരന്തം വേട്ടയാടുന്നതിന്റെ ഭീതിയിലാണ് ജനങ്ങള്‍. മൂന്നു ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ തീപിടിത്തം പലരെയും ഞെട്ടിച്ചു. ഇതിനു പിന്നിലും ഭീകരാക്രമണമാണോയെന്ന് പലരും സംശയിച്ചു.


 
Other News in this category

 
 




 
Close Window