Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
UK Special
  Add your Comment comment
പരിഭ്രാന്തരായി താമസക്കാര്‍, ചിലര്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് രക്ഷപെടാന്‍ ശ്രമിച്ചു
reporter

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ നിന്ന് രക്ഷപെട്ടവര്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല. രാത്രിയോടെയാണ് തീപിടിച്ചതിന്റെ അലാം അടിക്കുന്നത്. രക്ഷപെടാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വിവിധ നിലകളിലേക്ക് തീപിടര്‍ന്നു കഴിഞ്ഞിരുന്നു. ഇതോടെ പലരും മുകളിലത്തെ നിലയിലേക്ക് അഭയം പ്രാപിച്ചു. ചിലരാകട്ടെ ബെഡ്ഷീറ്റ് ഉപയോഗിച്ച് താഴെയ്ക്ക് ചാടി രക്ഷപെടാന്‍ ശ്രമം നടത്തി. ചിലര്‍ വിജയിച്ചപ്പോള്‍ മറ്റ് ചിലര്‍ക്ക് സാധിക്കാതെ പോയി. എല്ലായിടത്തു നിന്നും നിലവിളികള്‍ കേട്ടുകൊണ്ടിരുന്നതായി താമസക്കാര്‍. നൂറോളം പേരാണ് വിവിധ ഫ്‌ളാറ്റുകളില്‍ കുടുങ്ങിയത്. തീപിടിത്ത കാരണം ഇതുവരെ വ്യക്തമല്ല. 

ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് തീപിടിത്തമുണ്ടായത്. മുപ്പതോളം പേര്‍ ഇതിനോടകം തന്നെ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ രക്ഷപെടുത്തിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളാറ്റിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. 1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്‌ളാറ്റുകളാണുള്ളത്. ഫ്‌ളാറ്റിനെ പൂര്‍ണമായും തീവിഴുങ്ങിയെന്നും 100 അകലെ വരെ ചാരം വന്നടിയുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ബ്രിട്ടനില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണ് പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായത്. കെട്ടിടത്തില്‍നിന്നും കത്തിയമര്‍ന്ന കോണ്‍ക്രീറ്റ് കഷണങ്ങളും മറ്റും താഴേക്കു പതിച്ചുതുടങ്ങിയതോടെ സമീപവാസികളോടും പൊലീസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ എങ്ങും പുകമറയാണ്.


 
Other News in this category

 
 




 
Close Window