Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
UK Special
  Add your Comment comment
ഷോണിന് രക്ഷകനായി റെയ്‌നാര്‍ എയര്‍, വിമാനത്തിനുള്ളില്‍ ലൈംഗിക ബന്ധം നടന്നിട്ടില്ല
reporter

ലണ്ടന്‍: 32,000 അടി ഉയരത്തില്‍ റെയ്‌നാര്‍ എയറില്‍ വച്ച് യുവാവും യുവതിയും പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് കമ്പനി. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഇതോടെ മാഞ്ചസ്റ്റര്‍ സ്വദേശി ഷോണ്‍ എഡ്മഡ്‌സണ്‍ ഭാഗികമായി ആരോപണത്തില്‍ നിന്ന് രക്ഷപെട്ടു. മാഞ്ചസ്റ്ററില്‍ നിന്ന് ഇബിസയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ മറ്റു യാത്രക്കാര്‍ക്കു മുന്നില്‍ ഒരു സ്ത്രീക്കൊപ്പം ലൈംഗികചേഷ്ടകള്‍ കാട്ടിയതാണ് ഷോണിനു വിനയായത്. അതേസമയം, ലാപ് ഡാന്‍സ് നടത്തുകയായിരുന്നുവെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഷോണ്‍ പറഞ്ഞു. സഹയാത്രികര്‍ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഷോണുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന ഗര്‍ഭിണിയായ കാമുകി ജെന്ന റോസടക്കം ഇതിനെതിരേ രംഗത്തെത്തി. വിവാഹത്തിനു മുമ്പ് സുഹൃത്തുക്കള്‍ക്കു പാര്‍ട്ടി നടത്താനുള്ള യാത്രയിലാണ് ഷോണിന് അമളി പറ്റിയത്. കാമുകിയെ വഞ്ചിച്ച ഷോണിനെതിരേ സമൂഹമാധ്യമങ്ങള്‍ ട്രോളിന്റെ പൂരമായിരുന്നു. പെണ്ണിനെ മടിയില്‍ ഇരുത്തി ഷോണ്‍ നടത്തുന്ന അശ്ലീല സംഭാഷണങ്ങള്‍ വരെ ദൃശ്യങ്ങളില്‍ വ്യക്തമാണ്.


 
Other News in this category

 
 




 
Close Window