Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
UK Special
  Add your Comment comment
മലയാളി പ്രവാസികളുടെ എണ്ണത്തില്‍ കുറവ്; പണത്തിന്റെ ഒഴുക്കും കുറഞ്ഞു
reporter

കൊച്ചി: അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്.. 1960കളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ ആളുകള്‍ കയറി പോകുന്ന പ്രതിഭാസം ആരംഭിച്ച ശേഷം ഇതാദ്യമായാണ് പ്രവാസികളുടെയെണ്ണത്തില്‍ കുറവിന്റെ സൂചന കാണുന്നത്. 2016-ല്‍ നടന്ന കേരള പ്രവാസി സര്‍വ്വേ ഫലങ്ങളില്‍ 22.4 ലക്ഷം പ്രവാസികളാണ് കേരളത്തില്‍ നിന്നുള്ളത്. 2014-ല്‍ ഇത് 24 ലക്ഷമായി. നാടുവിട്ടു പോകുന്നവരുടെ എണ്ണത്തില്‍ വരും നാളുകളിലും കുറവു വരാനാണ് സാധ്യതയെന്ന് സര്‍വ്വേ ചൂണ്ടികാട്ടുന്നു. പ്രവാസികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് സംസ്ഥാനത്തിന്റെ വരുമാനത്തെയും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും ബാധിക്കുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

ജോലിക്കായി നാടുവിടുന്നവരുടെ എണ്ണത്തില്‍ കുറവു വരാനുള്ള പ്രധാന കാരണം ജനസംഖ്യയില്‍ ഉണ്ടായ കുറവാണെന്ന് ചൂണ്ടിക്കാട്ടുന്നു. 1980-കളില്‍ ആരംഭിക്കുകയും 90-കളില്‍ ശക്തിപ്പെടുകയും ചെയ്ത കുടുംബാസൂത്രണത്തെ തുടര്‍ന്ന് മിക്കവാറും വീടുകളില്‍ രണ്ടു കുട്ടികള്‍ മാത്രമാണുള്ളത്. ജോലിക്കായുള്ള കുടിയേറ്റം ഏറ്റവും കൂടുതല്‍ നടക്കുന്നത് 20നും 34നുമിടയിലുള്ള പ്രായത്തിലാണ്. 1990കളില്‍ കുടുംബാസൂത്രണം ജനപ്രിയമായതോടെ ഈ പ്രായത്തിലുള്ള ആളുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് വന്നിട്ടുള്ളത്. 2013-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനനനിരക്ക് 14.7 ശതമാനമാണ്. ഇന്ത്യയില്‍ പൊതുവേ ഇത് 21.4 ആണ്. ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് ബീഹാറിലാണ്. 27.4 ആണ്. കുടിയേറ്റ നിരക്കില്‍ കുറവു സംഭവിക്കുന്ന പ്രക്രിയ കുറച്ചുനാള്‍ തുടരുമെങ്കിലും പ്രവാസികളുടെയെണ്ണം 20 ലക്ഷത്തില്‍ കുറയാന്‍ സാധ്യതയില്ല. പ്രവാസി ജീവിതത്തോട് മലയാളിയുടെ മനസ്സിലലിഞ്ഞ അഭിനിവേശമാണ് ഇതിനു കാരണം.

ജനന നിരക്കില്‍ ഉണ്ടായ കുറവിനു പിന്നാലെ ഗള്‍ഫ് രാജ്യത്തെ കുറഞ്ഞ കൂലിയും ആളുകളെ ഗള്‍ഫ് നാടുകളിലേക്കും പോകുന്നതില്‍ നിന്ന് പിന്നാക്കം വലിക്കുന്നുണ്ട്. 2015-ല്‍ സംഭവിച്ച എണ്ണ പ്രതിസന്ധിയെ തുടര്‍ന്ന് കൂലി നിരക്കില്‍ വന്‍കുറവാണ് സംഭവിച്ചത്. പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്ന തുകയിലും കുറവു സംഭവിച്ചതായി സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. 2014-ല്‍ 7142 കോടിയാണ് കേരളീയര്‍ നാട്ടിലേക്ക് അയച്ചത്. 2016-ല്‍ ഇത് ഗണ്യമായി ചുരുങ്ങി. 2016-ല്‍ നടത്തിയ സര്‍വ്വേ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഇത്തരത്തില്‍ നടത്തുന്ന ഏഴാമത്തെ സര്‍വ്വേയാണ്. സംസ്ഥാനത്തെ 63 താലൂക്കുകളിലായി 13,247 വീടുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ ഫലം തയ്യാറാക്കിയത്. സി ഡി എസിന്റെ അടുത്ത സര്‍വ്വേ 2018-ലാണ് നടക്കുക. 1998-ല്‍ ആദ്യ സര്‍വ്വേ നടക്കുമ്പോള്‍ കേരളത്തില്‍ നിന്ന് 13.6 ലക്ഷം പേരാണ് പ്രവാസികളായി ഉണ്ടായിരുന്നത്. 2003-ല്‍ ഇത് 18.3 ലക്ഷമായി ഉയര്‍ന്നു. 2008-ല്‍ 21.9 ലക്ഷവും 2011-ല്‍ 22.8ലക്ഷവും 2014-ല്‍ 24 ലക്ഷവുമായിരുന്നു.

 
Other News in this category

 
 




 
Close Window