Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സിപിഎം വാക്കു പാലിച്ചു, തല്ലി്ത്തകര്‍ത്ത് ക്യാമറ വാങ്ങി നല്‍കി
REPORTER

കോഴിക്കോട്: ഹര്‍ത്താലിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്ത മാധ്യമപ്രവര്‍ത്തകന് പുതിയ ക്യാമറ വാങ്ങി നല്‍കി സിപിഐഎം വാക്ക് പാലിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കരാര്‍ ജീവനക്കാരനായ സനേഷിനാണ് തകര്‍ന്ന ക്യാമാറയ്ക്കു പകരം പുതിയത് വാങ്ങി നല്‍കി സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വം വാക്ക് പാലിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിപിഐഎം ഹര്‍ത്തിലിനിടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ സനേഷിന്റെ ക്യാമറ തല്ലിത്തകര്‍ത്തത്. ബാങ്കില്‍ നിന്ന് 85000 രൂപ വായ്പയെടുത്ത് വാങ്ങിയ ക്യാമറ തകര്‍ത്തത് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ട സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാഷ് തകര്‍ന്ന ക്യാമറക്ക് പകരം പുതിയത് വാങ്ങി നല്‍കുമെന്ന് മാധ്യമങ്ങളേയും സനേഷിനേയും അറിയിച്ചിരുന്നു. ആ വാക്കാണ് കഴിഞ്ഞ ദിവസം പാലിച്ചത്. കോഴിക്കോട് പ്രസ്‌ക്ലബ് ഭാരവാഹികളായ കമാല്‍ വരുദൂരിന്റേയും രാജേഷിന്റേയും സാനിധ്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ സനേഷിന് പുതിയ ക്യാമറ കൈമാറി.

ഫോട്ടോഗ്രഫിയേയും ഫുട്‌ബോളിനേയും ഇഷ്ടപ്പെടുന്ന സനേഷിന്റെ ഏക ജീവനോപാധിയായിരുന്നു ക്യാമറ. പൂര്‍ണ്ണമായി തകര്‍ന്ന ക്യാമറ ശരിയാക്കാനാവാത്തതിനാലാണ് പുതിയ ക്യാമറ വാങ്ങിനല്‍കിയത്. ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിയെടുത്ത് കൊണ്ടുപോയ കേരളഭൂഷണത്തിലെ ശ്രീജേഷിന്റെ ക്യാമറയിലെ മെമ്മറി കാര്‍ഡും വാങ്ങിനല്‍കുന്ന കാര്യത്തിലും സിപിഎം നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു.

 
Other News in this category

 
 




 
Close Window