Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ അധികാരമേറ്റു
reporter

ലണ്ടന്‍: അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനും മുപ്പത്തിയെട്ടുകാരനുമായ ലിയോ വരദ്കര്‍ ചുമതലയേറ്റു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ലിയോ, സ്വവര്‍ഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ഡോക്ടര്‍ കൂടിയാണ്. മുംബൈക്കാരനായ ഡോ.അശോക് വരദ്കറിന്റെയും ഐറിഷ് നഴ്‌സായ മിറിയമിന്റെയും മകനായ ലിയോ ഈ മാസം ആദ്യം ഫൈന്‍ ഗയേല്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബുധനാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 50-നെതിരേ 57 വോട്ടുകള്‍ക്കാണ് വരദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 47 പേര്‍ വോട്ടെടുപ്പിന് എത്തിയില്ല. 

മുംബൈയില്‍നിന്ന് അയര്‍ലന്‍ഡിലേക്കു കുടിയേറിയ ഡോ. അശോക് വരദ്ക്കറിന്റെയും അയര്‍ലന്‍ഡുകാരിയായ നഴ്സ് മിറിയാമിന്റെയും മകനാണ് ഇദ്ദേഹം. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇടതു, വലതു ചായ്വുകള്‍ ഉള്ളതാവില്ലെന്നും അത്തരം വേര്‍തിരിവുകള്‍ നിലവിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടാന്‍ പര്യാപ്തമാവില്ലെന്നും വരാദ്കര്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം പ്രസിഡന്റിന്റെ വസതിയിലെത്തി. പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അയര്‍ലന്‍ഡിലെ ഭരണകക്ഷിയായ ഫൈന്‍ ഗെയിലിന്റെ നേതൃസ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ വിജയിച്ചതോടെയാണ് ലിയോ വരദ്ക്കര്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത തെളിഞ്ഞത്. സാമൂഹ്യക്ഷേമകാര്യ മന്ത്രിയായിരുന്നു വരദ്ക്കര്‍. അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായിരുന്ന എന്‍ഡാ കെന്നി സ്ഥാനമൊഴിഞ്ഞതോടെയാണ് ലിയോ വരദ്കര്‍ മല്‍സരരംഗത്തേക്കെത്തിയത്. പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നതോടെ, ഈ പദവിയിലെത്തുന്ന ആദ്യ സ്വവര്‍ഗാനുരാഗിയായും ലിയോ മാറും. മാത്രമല്ല, അയര്‍ലന്‍ഡ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ കൂടിയാകും വരദ്ക്കര്‍. 

എതിരാളിയായ സൈമണ്‍ കൊവേനിക്കെതിരെ 60 ശതമാനം വോട്ടു നേടിയാണ് വരദ്ക്കര്‍ വിജയിച്ചത്. കൂട്ടുകക്ഷി ഭരണം നടക്കുന്ന അയര്‍ലന്‍ഡില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് വരദ്ക്കറിന്റെ ഫൈന്‍ ഗെയില്‍ പാര്‍ട്ടി. ജനവിധിയിലൂടെ സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയ ആദ്യത്തെ രാജ്യമാണ് അയര്‍ലന്‍ഡ്. 2015ലാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വരദ്ക്കര്‍ പ്രഖ്യാപിച്ചത്.

 
Other News in this category

 
 




 
Close Window