Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഇ ശ്രീധരന്‍
REPORTER

 

കൊച്ചി: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരാര്‍ത്ഥിയാകും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. താന്‍ രാഷ്ട്രപതിയാകും എന്ന വാര്‍ത്തകള്‍ വെറും ഭാവനമാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

കൊച്ചി മെട്രോയുടെ പേട്ടവരെയുള്ള നിര്‍മാണത്തില്‍ താന്‍ ഉണ്ടാകുമെന്നും എന്നാല്‍ പേട്ടയില്‍ നിന്ന് മെട്രോ നീട്ടുന്നുണ്ടെങ്കില്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ സേവനം ഉണ്ടാകില്ലെന്നും ശ്രീധരന്‍ പറഞ്ഞു. മെട്രോയെ കൊച്ചി നിവാസികള്‍ ഒരു നിധിയായി കരുതണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെയാണ് ഇ ശ്രീധരന്റെ പ്രതികരണം.

കൊച്ചി മെട്രോയുടെ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് വിവാദങ്ങള്‍ ഉണ്ടാകാഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ സാമ്പത്തിക വിജയം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ടം. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമമാണ് ഇ ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും എന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ പ്രധാനമന്ത്രി നേരിട്ട് ഒഴിവാക്കുകയായിരുന്നെന്നും വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 
Other News in this category

 
 




 
Close Window