Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
UK Special
  Add your Comment comment
ലണ്ടന്‍ തീപിടിത്തം: മരണസംഖ്യ 17 ആയി, മരണം നൂറു കവിയുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: നഗരത്തിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള ലന്‍കാസ്റ്ററില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ അഗ്‌നിബാധയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ ആഴ്ചകളെടുക്കുമെന്ന് ലണ്ടന്‍ അഗ്‌നിശമന സേന വിഭാഗം അറിയിച്ചു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 68 പേരില്‍ 18 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 70 മീറ്റര്‍ ഉയരമുള്ള ഗ്രെന്‍ഫെല്‍ ടവറൊന്നാകെ കണ്‍മുന്നില്‍ കത്തിയമര്‍ന്നതും ജീവരക്ഷക്കായുള്ള നിലവിളി കേള്‍ക്കുമ്പോഴും ഒന്നും ചെയ്യാനാവാതെ നിസഹായരായതിന്റെയും നടുക്കത്തിലാണ് പരിസരവാസികള്‍. സംഭവം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞും കെട്ടിടത്തില്‍നിന്നും തീയും പുകയും ഉയരുന്നുണ്ട്. കെട്ടിടത്തിലെ ഓരോ നിലകളായി അഗ്‌നിശമന സേന ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. കെട്ടിടത്തില്‍ താമസിച്ചിരുന്ന ബന്ധുക്കളെ സംബന്ധിച്ച് വിവരമില്ലെന്ന് കാണിച്ച് നൂറോളമാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ അവശേഷിച്ചവരാരും ജീവനോടെയുണ്ടാവില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം.

1974ല്‍ പണിത കെട്ടിടത്തിന് സുരക്ഷഭീഷണിയുണ്ടെന്നു കാണിച്ച് നല്‍കിയ പരാതി അധികൃതര്‍ നിരന്തരം അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അഗ്നി മുന്നറിയിപ്പ്, ശമന സംവിധാനങ്ങള്‍ എന്നിവ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സംഭവസ്ഥലം സന്ദര്‍ശിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശനനടപടികളുണ്ടാവുമെന്നും അവര്‍ പറഞ്ഞു. തുടര്‍ച്ചയായുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയുണ്ടായ അപകടം ലണ്ടന്‍ ജനതയെ മുള്‍മുനയിലാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window