Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ശ്രീവത്സം ഗ്രൂപ്പിന്റെ നിക്ഷേപം ആയിരം കോടി കവിഞ്ഞേയ്ക്കും
reporter

ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പിന്റെ നിക്ഷേപം ആയിരം കോടി രൂപയിലേറെ വരുമെന്ന് സൂചന. വ്യാജ കമ്പനികളുടെ പേരിലും നിരവധി ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ ആദായ നികുതി വകുപ്പിന് കിട്ടിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ സ്ഥാപനങ്ങള്‍ ഉള്ള ഗ്രൂപ്പ് ഏക്കറുകണക്കിന് ഭൂമിയും വാങ്ങിക്കൂട്ടിയിട്ടുണ്ട്. എം കെ ആര്‍ പിള്ളയുടെ വിവിധ ഓഫീസുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ റിയല്‍എസ്റ്റേറ്റ് നിക്ഷേപം കണ്ടെത്താന്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. 2010-11 കാലത്ത് പിള്ളയുടെ മകന്‍ അരുണ്‍രാജ് കൊല്ലത്ത് നടത്തിയ ഇടപാട് സംശയത്തിന്റെ നിഴലിലാണ്. ഇവിടുത്തെ ട്രാന്‍സ്വേള്‍ഡ് ഹയര്‍ പര്‍ച്ചേസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം പൂട്ടിപോയതിനാല്‍ ഇന്ത്യ ബാങ്ക് അത് ലേലത്തില്‍ വെച്ചിരുന്നു. 23 സെന്റ് സ്ഥലത്തിനും 13,000 ചതുരശ്ര അടി കെട്ടിടത്തിനും കൂടി 14 കോടി രൂപയെങ്കിലും മതിപ്പ് വില വരുമായിരുന്നു. എന്നാല്‍ നാല് കോടിയോളം രൂപയ്ക്കാണ് ഈ ഇടപാട് നടന്നത്. കൂടാതെ എക്‌സല്‍ അസ്സോസിയേഷന്‍, ജനറല്‍ ഓട്ടോ മൊബെയില്‍സ്, കൊഹിമ ഇലക്ട്രിക്കല്‍സ്, ഓട്ടോസ്‌പെയേഴ്‌സ് എന്നിങ്ങനെ അരുണിന് വായ്പ നല്‍കിയതായി കാണിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ കൂടുതലും വ്യാജമാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 

കേരളം കൂടാതെ നാഗാലാന്റ് സ്വദേശികളെ ബിനാമികളാക്കി നാഗാലാന്റില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും ആദായനികുതി വകുപ്പിന് തെളിവ് ലഭിച്ചുകഴിഞ്ഞു.നാഗാലാന്റ് സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയില്‍ നിന്നും എം കെ ആര്‍ പിള്ളയെ കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. ഇതുസംബന്ധിച്ച് നാഗാലാന്റ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ്. നാഗാലാന്റ് പൊലീസിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ പിള്ള വെട്ടിച്ചുണ്ടെന്നാണ് അറിയുന്നത്. കൂടാതെ ശ്രീവത്സം ഗ്രൂപ്പിനെ പറ്റി കേരളാപൊലീസും ഉടന്‍ അന്വേഷണം ആരംഭിക്കും. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയിലെ പിള്ളയുടെ വസതിയില്‍ നാഗാലാന്റ് പൊലീസിന്റെ വാഹനം വന്നത് കണ്ടെത്തിയിരുന്നു. കൂടാതെ ഹരിപ്പാട് അടക്കമുള്ള പ്രദേശങ്ങളിലെ ഭൂമി ഇടപാടിനെപ്പറ്റിയും പൊലീസ് സമഗ്രമായി അന്വേഷിക്കും.

 
Other News in this category

 
 




 
Close Window