Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ചെയ്തത് ഞാന്‍ തന്നെ, ചെയ്യിച്ചത് കാമുകന്‍
Reporter

തിരുവനന്തപുരം: സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ഞാന്‍ തന്നെയാണെന്ന് സമ്മതിക്കുന്ന യുവതിയുടെ ശബ്ദരേഖ പുറത്ത്. കത്തി വീശുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇത്രയധികം മുറിഞ്ഞെന്ന് പിന്നീടാണ് മനസിലായതെന്നും യുവതി പറയുന്നുണ്ട്.

സ്വാമിയുമായി ഒരു തരത്തിലുള്ള വൈരാഗ്യമോ ലൈംഗിക ബന്ധമോ ഉണ്ടായിരുന്നില്ല. സുഹൃത്ത് അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തി നല്‍കിയത്. സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തുമായുള്ള ടെലഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

തന്നെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പൊലീസിന് മൊഴി കൊടുത്തെന്ന വാദം തെറ്റാണ്. അമ്മയും സ്വാമിയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നില്ലെന്നാണ് തന്റെ അറിവ്. സ്വാമിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നില്ല. പോക്‌സോ ചുമത്തണമെങ്കില്‍ 16 വയസു മുതല്‍ പീഡിപ്പിച്ചെന്നു പറയണമെന്നു പൊലീസ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് അങ്ങനെ മൊഴി കൊടുത്തത്. ആരോടും തനിക്ക് പ്രതികാരമുണ്ടായിരുന്നില്ലെന്നും യുവതി സംഭാഷണത്തിനിടെ പറയുന്നുണ്ട്.

അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനായി ജനനേന്ദ്രിയം ഛേദിക്കണമെന്നു പറഞ്ഞ് തന്നെ നിര്‍ബന്ധിച്ചിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്ന് താന്‍ തന്നെ അതു ചെയ്യാമെന്ന് അയ്യപ്പദാസ് ആദ്യം പറഞ്ഞെങ്കിലും സ്വയം ചെയ്യാന്‍ പിന്നീട് ആവശ്യപ്പെടുകയായിരുന്നു. നിര്‍ബന്ധിച്ച് സ്വാമിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. കുറച്ചുകാലമായി പിണക്കത്തിലായതിനാല്‍ തന്റെ വരവ് സ്വാമിയെ സന്തോഷിപ്പിച്ചു. ആ സമയത്ത് അങ്ങനെ ചെയ്യണമെന്നു തോന്നിയില്ലെങ്കിലും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതിനുള്ള ചെറിയ കത്തി നേരത്തെ അയ്യപ്പദാസ് തന്നെ വാങ്ങി തന്നിരുന്നു.

ലിംഗം കൈയ്യിലെടുത്ത ശേഷം താന്‍ കത്തി വീശുകയായിരുന്നു. അര്‍ധ മയക്കത്തിലായിരുന്ന സ്വാമി നിലവിളിച്ചപ്പോഴാണ് അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരം ഇറങ്ങിയോടിയത്. ഇത്രയധികം മുറിയത്തക്ക വിധമാണ് താനത് ചെയ്തതെന്ന് കരുതിയില്ല. പിന്നീട് പൊലീസിനോട് കാര്യം പറയുമ്പോഴും എവിടെയാണ് മുറിവേറ്റതെന്ന് താന്‍ ചോദിച്ചു കൊണ്ടേയിരുന്നു. വയറ്റിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് 90 ശതമാനം മുറിഞ്ഞതായൊക്കെ അറിയുന്നത്.

അയ്യപ്പദാസുമായി തനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. സ്വാമിയുമായി കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്ന അയ്യപ്പദാസ് സ്വാമി സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഇക്കാര്യത്തില്‍ സ്വാമിയ്ക്ക് ഒരു പങ്കുമില്ലെന്നും പെണ്‍കുട്ടി സംഭാഷണത്തില്‍ ആവര്‍ത്തിക്കുന്നു.

ആദ്യ പരാതി താന്‍ സ്വമേധയാ നല്‍കിയതല്ലെന്നും പൊലീസ് നിര്‍ബന്ധിപ്പിച്ച് നല്‍കിയതാണെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ പെണ്‍കുട്ടി ആരോപിക്കുന്നുണ്ട്. സ്വാമിയുമായി തനിക്കും കുടുംബത്തിനും നല്ലബന്ധമാണ് ഉള്ളത്. കുടുംബസുഹൃത്തായ അയ്യപ്പദാസ് സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ഗംഗേശാനന്ദയുമായി തെറ്റിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ അരങ്ങേറിയത്. 

സംഭവത്തിനു ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. താന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായാണ് പൊലീസ് മൊഴി എഴുതിയത്. മൊഴി തന്നെ വായിച്ച് കേള്‍പ്പിച്ചില്ല. തന്നെക്കൊണ്ട് ഒപ്പിടുവിക്കുക മാത്രമാണ് ചെയ്തത്. 164 പ്രകാരം കോടതിയില്‍ മൊഴി നല്‍കിയപ്പോഴും ഇത് ആവര്‍ത്തിക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചു. മൊഴി എടുക്കുന്നതിന് മുന്‍പുള്ള നടപടി ക്രമങ്ങള്‍ മജിസ്‌ട്രേറ്റ് വിശദീകരിച്ച് തന്നില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് എഡിജിപി ബി സന്ധ്യയ്ക്ക് ഗംഗേശാനന്ദയുമായി തര്‍ക്കം ഉള്ളതായും അയ്യപ്പദാസിന് സന്ധ്യയെ നേരിട്ട് അറിയാമെന്നും കത്തില്‍ സൂചനയുണ്ട്. രണ്ട് ദിവസം മുന്‍പ് സ്പീഡ് പോസ്റ്റിലാണ് തനിക്ക് കത്ത് ലഭിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


 

 
Other News in this category

 
 




 
Close Window