Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
സിനിമ
  Add your Comment comment
സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാകുന്നു: നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍
reporter
ദുല്‍ഖര്‍ സല്‍മാന്‍ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുമെന്നു സംവിധായകന്‍. ഒരു ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ തന്നെയാണ് പ്രോജക്ട് അനൗണ്‍സ് ചെയ്തത്. 2012 ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തിയ 'സെക്കന്റ് ഷോ'യുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍.
ആറ് വര്‍ഷത്തിന് ശേഷം എന്റെ അരങ്ങേറ്റ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമൊത്ത് ഏറെ പ്രതീക്ഷയുള്ളൊരു ചിത്രത്തിനുവേണ്ടിയാണ് ഒന്നിക്കുന്നത്. സെക്കന്റ് ഷോയുടെ ഇടയ്ക്ക് തന്നെ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് ഓര്‍മ്മ. പക്ഷേ എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. 2018 തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. എനിക്ക് ഏറെ ആവേശമുണ്ടാക്കുന്ന ഒരു പ്രോജക്ടാണിത്.

2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോയ്ക്ക് ശേഷം 2014ല്‍ പുറത്തിറങ്ങിയ 'കൂതറ'യാണ് ശ്രീനാഥ് രാജേന്ദ്രന്‍ രണ്ടാമതായി സംവിധാനം ചെയ്ത സിനിമ. സെക്കന്റ് ഷോ ശ്രദ്ധിക്കപ്പെട്ടെങ്കില്‍ കൂതറ തീയേറ്ററുകളില്‍ ചലനമുണ്ടാക്കാതെ പോയി. ഭരത്, സണ്ണി വെയ്ന്‍, ടൊവീനോ തോമസ് എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു ചിത്രത്തില്‍.
അതേസമയം അമല്‍ നീരദിന്റെ സിഐഎ: കൊമ്രേഡ് ഇന്‍ അമേരിക്കയാണ് ദുല്‍ഖറിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ് ചിത്രീകരണം പുരോഗമിക്കുന്ന ദുല്‍ഖര്‍ ചിത്രം.
 
Other News in this category

 
 




 
Close Window