Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തിന്റെ സ്വപ്‌നം ഇന്ന് ചിറകുവിരിച്ച് പറക്കും
REPORTER

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതി കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. തങ്ങളുടെ നഗരത്തിനു തിലകക്കുറിയായ മെട്രോ ട്രെയ്ന്‍ ട്രാക്കിലേറുന്നതിന്റെ ആഹ്ലാദതിമിര്‍പ്പിലാണ് കൊച്ചിക്കാര്‍. കൊച്ചിക്കാര്‍ക്കു മാത്രമല്ല, കേരള ജനതയ്ക്കു മുഴുവന്‍ അഭിമാനിക്കാവുന്ന പദ്ധതിയാണ് മെട്രോ റെയ്ല്‍. 

മെട്രോ തങ്ങള്‍ക്കു സമര്‍പ്പിക്കാനായി എത്തുന്ന പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി എത്തുന്നതിനാല്‍ കൊച്ചി നഗരം ഇന്നലെ മുതല്‍ കനത്ത സുരക്ഷയിലാണ് കൊച്ചി. രാവിലെ 10.15-ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്ക് എത്തുന്നത്. 10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ മെട്രോയുടെ ഉദ്ഘാടനം. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.വി.തോമസ് എം.പി, മുന്‍ മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍,കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ യാത്ര. 11 മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ സമര്‍പ്പണം നിര്‍വഹിക്കും. 12.15-ന് സെന്റ് തെരേസാസ് കോളജില്‍ പി.എന്‍ പണിക്കര്‍ ദേശീയ വായനാമാസാചരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

സെന്റ് തെരേസാസ് കോളജില്‍ നിന്നും ഉച്ചയ്ക്ക് 1.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടത്തെ ബോര്‍ഡ് റൂമില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. 1.25നാണ് മടക്കയാത്ര. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാപരമാണ് സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി എഐജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാര്‍, ടി.കെ.ഗൗതം എന്നിവര്‍ക്കാണ് സുരക്ഷാ ചുമതല.

കനത്തസുരക്ഷയാണ് മെട്രോ ഉദ്ഘാടനവേദിയായ കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിനു സമീപം നിര്‍മിച്ച പന്തലില്‍ 3500-ഓളം പേരാണ് അതിഥികളായുണ്ടാവുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ക്ഷണിതാക്കളെല്ലാം ക്ഷണപത്രികയും തിരിച്ചറിയല്‍ കാര്‍ഡുമായി വരണം. സെന്റ് തെരേസാസില്‍ നടക്കു വായനാദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലും ക്ഷണിതാക്കള്‍ക്കു മാത്രമേ പ്രവേശനം. 

 
Other News in this category

 
 




 
Close Window