Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
UK Special
  Add your Comment comment
ലണ്ടന്‍ അഗ്‌നിബാധ: മരണസംഖ്യ 100
REPORTER



ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ദുരന്തത്തില്‍ 100 പേരില്‍ കൂടുതല്‍ മരിച്ചിട്ടുണ്ടാകുമെന്നാണു പൊലീസ് ഇപ്പോള്‍ പറയുന്നത്. 74 പേരെ അഗ്‌നിബാധയ്ക്കു ശേഷം കാണാനില്ലെന്നു വ്യക്തമായിട്ടുണ്ട്.

പൂര്‍ണമായും അഗ്‌നിക്കിരയായ കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്നാണു കരുതുന്നത്. 24 നിലകളിലായി 120 ഫ്‌ലാറ്റുകളാണു കെട്ടിടത്തിലുള്ളത്. കെട്ടിടം മുഴുവന്‍ ഇപ്പോഴും പരിശോധിച്ചു തീര്‍ന്നിട്ടില്ല. കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷമാണു കെട്ടിടം അഗ്‌നിക്കിരയായത്. ലണ്ടന്‍ നഗരം കണ്ട ഏറ്റവും വലിയ അഗ്‌നിബാധകളിലൊന്നാണിത്.

കാരണം കണ്ടെത്താനുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണു ലണ്ടന്‍ പൊലീസ് പറയുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇടത്തരക്കാര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളാണു കെട്ടിടത്തിലുള്ളത്.

എലിസബത്ത് രാജ്ഞിയും പേരമകന്‍ വില്യം രാജകുമാരനും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. താമസസ്ഥലം നഷ്ടപ്പെട്ടവരെ സമീപപ്രദേശങ്ങളില്‍ പുനരധിവസിപ്പിക്കുമെന്നു പുതിയ സര്‍ക്കാരിലെ ഭവനമന്ത്രി, ഇന്ത്യന്‍ വശംജനായ അലോക് ശര്‍മ പറഞ്ഞു.

 
Other News in this category

 
 




 
Close Window