Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നമ്മുടെ മെട്രോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്തു
REPORTER

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാരിവട്ടത്തെത്തി മെട്രോയില്‍ യാത്ര ചെയ്തു. പത്തടിപ്പാലത്തേക്കും തിരിച്ചുമായിരുന്നു മോദിയുടെ യാത്ര. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മെട്രോ മാന്‍ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മോദിക്കൊപ്പം മെട്രോയില്‍ ഉണ്ടായിരുന്നു.

രാവിലെ 10.15നാണ് മോദി ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തില്‍ കൊച്ചിയിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും ഇവിടെത്തിയിരുന്നു. കെ.വി.തോമസ് എംപി, സുരേഷ് ഗോപി എംപി, മേയര്‍ സൗമിനി ജെയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നാവികസേനാ ആസ്ഥാനത്ത് എത്തിയിരുന്നു.

 
Other News in this category

 
 




 
Close Window