Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
UK Special
  Add your Comment comment
ലണ്ടന്‍ പാര്‍ലമെന്റിന് മുന്നില്‍ കത്തിയുമായി യുവാവ്, ഭീകരാക്രമണം അല്ലെന്ന് പൊലീസ്
reporter

ലണ്ടന്‍: ഭീകരാക്രമണം, തീപിടിത്തം, ഇതിന് പിന്നാലെ കത്തിയുമായി യുവാവ് ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍. രാജ്യം ഇപ്പോള്‍ ഭീതിയിലാണ്. എപ്പോള്‍ എവിടെയാണ് ദുരന്തം കാത്തിരിക്കുന്നതെന്ന് അറിയാതെ. മൂന്നു ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകും മുന്‍പാണ് നൂറോളം പേരുടെ മരണത്തിന് ഇടയാക്കിയ ഫ്‌ളാറ്റ് തീപിടിത്തം ഉണ്ടായത്. ഇതിനു പിന്നാലെ ബ്രിട്ടീഷ് പാര്‍ലമെന്റ് കവാടത്തിനുമുന്നില്‍ കത്തി കൈയിലേന്തിയെന്ന് കരുതുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഈ മാസം ആദ്യം ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷക്കിടെയാണ് സംഭവം. 30 വയസ് തോന്നിക്കുന്നയാളാണ് അറസ്റ്റിലായത്. എന്നാല്‍, ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 

സുരക്ഷ ജീവനക്കാര്‍ കത്തിയെന്ന് വിളിച്ചുകൂവിയതിനെ തുടര്‍ന്ന് പാര്‍ലമെന്റ് ഹൗസിന്റെ കവാടത്തിനുനേരെ ഇയാള്‍ പാഞ്ഞുവെന്നും ഇവിടെ പട്രോളിങ്ങിലുണ്ടായിരുന്ന സായുധരായ പൊലീസ് ഓഫിസര്‍മാര്‍ ഉടന്‍ പിടികൂടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, പരിശോധിച്ചപ്പോള്‍ മൊബൈലും ബെല്‍റ്റും സൂക്ഷിച്ച പ്ലാസ്റ്റിക് ബാഗ് മാത്രമാണ് കിട്ടിയതെന്നും തുടര്‍ന്ന് ഇയാളെ പൊലീസ് വാനില്‍ കയറ്റി കൊണ്ടുപോയെന്നും 'ഗാര്‍ഡിയന്‍' പത്രം വ്യക്തമാക്കി. സംഭവത്തെക്കുറിച്ചു ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു.

 
Other News in this category

 
 




 
Close Window