Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
രാഷ്ട്രപതി സ്ഥാനാര്‍ഥിയെ എന്‍ഡിഎ ജൂണ്‍ 20ന് പ്രഖ്യാപിക്കും
REPORTER

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിച്ചേക്കും. ഈ മാസം 20ന് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ജൂണ്‍ 23ന് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, എം വെങ്കയ്യ നായിഡു എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ കണ്ടിരുന്നു. 

ഇതിനിടെ രാഷ്ട്രപതി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ഒരാളുടെ പേര് നിര്‍ദ്ദേശിക്കാന്‍ പറഞ്ഞതല്ലാതെ ആരുടെയും പേര് സര്‍ക്കാര്‍ പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window