Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചി മെട്രൊ സര്‍വീസ് നാളെ മുതല്‍; മിനിമം ചാര്‍ജ് 10 രൂപ
reporter

കൊച്ചി: ഇന്ത്യയിലെ ആദ്യ സംയോജിത ഗതാഗത പദ്ധതിയായ കൊച്ചി മെട്രോ ട്രെയ്‌നിന്റെ പതിവ് സര്‍വീസ് നാളെ രാവിലെ ആറിന് ആലുവയില്‍ നിന്നും പാലാരിവട്ടത്തുനിന്നും ഒരേസമയം ആരംഭിക്കും. രാത്രി പത്തുവരെ ഒന്‍പത് മിനിട്ട് ഇടവേളയിലാണ് ഇരുഭാഗത്തേക്കും സര്‍വീസ്. ഒരുദിവസം 219 സര്‍വീസുകളാണുള്ളത്. മെട്രോയുടെ ഇരുഭാഗത്തുമുള്ള വൃദ്ധസദനങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികള്‍ക്കും സ്പെഷല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുമായുള്ള സൗജന്യയാത്രയാണ് ഇന്ന് ഒരുക്കിയത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കൊപ്പമായിരുന്നു യാത്ര. സൗജന്യ സര്‍വീസാണ് ഇവര്‍ക്കായി മെട്രോ ഒരുക്കിയത്. 43 സ്‌പെഷ്യല്‍ സ്‌കൂളുകളിലെ 450 ഓളം കുട്ടികളാണ് യാത്ര ആസ്വദിക്കാനെത്തിയത്. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്ന് വൈകീട്ട് പ്രത്യേക സര്‍വീസ് നടത്തുന്നു. 

10 മുതല്‍ 40 രൂപ വരെയുള്ള ടിക്കറ്റ് നിരക്കുകളാണ് ഇപ്പോഴുള്ളത്. ഒരേസമയം ഇരുന്നും നിന്നുമായി 975 പേര്‍ക്ക് യാത്ര ചെയ്യാവുന്ന മണിക്കൂറില്‍ 35 കിലോമീറ്റര്‍ ശരാശരി വേഗതയില്‍ പോകാന്‍ കഴിയുന്ന ഏഴ് ട്രെയിനുകളാണ് സര്‍വിസിന് സജ്ജമാക്കിയിരിക്കുന്നത്. 

ആദ്യഘട്ടമായി 13 കിലോമീറ്റര്‍ ദൂരത്താണ് ട്രെയിന്‍ സര്‍വിസ് നടത്തുക. 25 കിലോമീറ്റര്‍ ദൂരത്തില്‍ പേട്ട വരെ നീളുന്ന മെട്രോയുടെ അടുത്ത ഘട്ടം മൂന്നുമാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് നീക്കം. രാജ്യാന്തരനിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന കൊച്ചി മെട്രോയുടെ സാങ്കേതികവിദ്യകളും സുരക്ഷാസംവിധാനങ്ങളും നൂതനമാണ്.

 
Other News in this category

 
 




 
Close Window