Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
UK Special
  Add your Comment comment
ലണ്ടന്‍ തീപിടിത്തം: രക്ഷകരായ മുസ്ലിംകള്‍ ഹീറോകളെന്ന് മാധ്യമങ്ങള്‍
reporter

ലണ്ടന്‍: ലണ്ടനിലെ തീപിടിത്തത്തില്‍ നൂറു കണക്കിനാളുകളെ മുസ്ലിംകള്‍ രക്ഷപ്പെടുത്തിയ സംഭവം ശ്ലാഘിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ഹീറോകളെന്നാണ് ഇവരെ വിവിധ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായപ്പോഴാണ് ഇവര്‍ നൂറിലേറെ പേരുടെ രക്ഷകരായത്. സഹായത്തിനു ഗ്രെന്‍ഫെല്‍ ടവറില്‍ നിന്ന് ആളുകളുടെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നപ്പോള്‍ ആരും അറിഞ്ഞില്ല. രക്ഷാ അലാറങ്ങള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. നോമ്പിനെ തുടര്‍ന്ന് അത്താഴം കഴിക്കാന്‍ എഴുന്നേറ്റവരാണ് കെട്ടിടം കത്തുന്നതും നിലവിളിയും കേട്ടത്. അയല്‍വീട്ടുകാരുടെ വാതിലുകള്‍ മുട്ടിവിളിച്ച് ഇവരെ മറ്റുള്ളവരെ കൂടെകൂട്ടിയെന്നും പൊലിസിനെ അറിയിച്ചെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫയര്‍ അലാറങ്ങള്‍ ഓഫായിരുന്നു. ഞാന്‍ അത്താഴം കഴിക്കുന്നതിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു പുകയുടെ മണം ഉയരുന്നതെന്ന് ഗ്രെന്‍ഫെല്‍ ടവറിന്റെ എട്ടാം നിലയില്‍ താമസിക്കുന്ന ഖാലിദ് സുലൈമാന്‍ അഹ്മദ് പറഞ്ഞു. നോമ്പെടുക്കുന്ന ഭൂരിഭാഗം മുസ്ലിംകളും ലണ്ടനില്‍ അത്താഴം കഴിച്ച് 2.30 യോടെയാണ് പ്രാര്‍ഥന കഴിഞ്ഞ് ഉറങ്ങാന്‍ പോകാറുള്ളത്. അതിനാലാണ് കെട്ടിടത്തിലെ തീപ്പിടിത്തം കണ്ടതെന്ന് കെട്ടിടത്തിലെ താമസക്കാരിയായ റാഷിദ പറഞ്ഞു.തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇവരും മുന്നിട്ടിറങ്ങി. മുസ്ലിംകള്‍ കൂടുതലയി താമസിക്കുന്ന പ്രദേശമാണിത്. സമീപത്തെ അല്‍ മനാര്‍ പള്ളിയും മറ്റു ഇസ്ലാമിക കേന്ദ്രങ്ങളും ഇവര്‍ ദുരിതബാധിതര്‍ക്കായി തുറന്നു കൊടുത്തു. 

ഇതിനിടെ തെരേസയ്‌ക്കെതിരേ പ്രതിഷേധം ശക്തമായി. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ മേയ്ക്കെതിരേ അതിരൂക്ഷമായ പ്രതിഷേധമാണ് ഉണ്ടായത്. ടവറില്‍നിന്നു മുപ്പതു മിനിറ്റ് ദൂരത്തുള്ള സെന്റ് ക്ലെമന്റ് പള്ളിയില്‍ തെരേസാ മേ എത്തിയപ്പോഴാണ് ജനക്കൂട്ടം പ്രകോപിതരായി അവര്‍ക്കെതിരേ തിരിഞ്ഞത്. ദുരന്തത്തില്‍പെട്ടവരുടെ ബന്ധുക്കളെയും പ്രാദേശിക നേതാക്കളെയും കാണാനാണ് മേ അവിടെ എത്തിയത്. മേ പള്ളിയിലുണ്ടെന്ന് അറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയതോടെ പള്ളിയുടെ വാതിലുകള്‍ അടച്ചു. തുടര്‍ന്ന് സുരക്ഷാവലയത്തിനുള്ളില്‍ കാറിലേക്കു നീങ്ങിയതോടെ ആളുകള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. 'നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നു', കൊലയാളി, ഭീരു തുടങ്ങിയ വാക്കുകളാണ് പ്രതിഷേധക്കാന്‍ ഉപയോഗിച്ചത്. പൊലീസിനെ മറികടന്ന് ചിലര്‍ കാര്‍ വളഞ്ഞ് അതില്‍ ഇടിക്കുന്നതും കാണാമായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ അഭിസംബോധന ചെയ്യാതെ അവര്‍ മടങ്ങി.

 
Other News in this category

 
 




 
Close Window