Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഐഒസി പ്ലാന്റ്: സമരക്കാരെ പൊലീസ് തല്ലിച്ചതച്ചു
Reporter

കൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരായി സമരം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. പ്രതിഷേധം ശക്തിപ്പെടുകയും ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാന്‍ തയാറാകാതിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കു നേരെയാണ് പൊലീസ് അതിക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയത്. ഐഒസി പ്ലാന്റ് നിര്‍മാണ സ്ഥലത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്കു നേരേയാണ് പൊലീസ് നടപടി.പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് ലാത്തികൊണ്ടുള്ള അടിയേറ്റു. രക്തം വാര്‍ന്ന നിലയില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെന്ന പരിഗണന പോലും നല്‍കാതെയായിരുന്നു പൊലീസിന്റെ അതിക്രൂരമായ മര്‍ദ്ദനം. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. 

ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് സമരം നടക്കുന്നത്. പുനരാരംഭിച്ച പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തണമെന്നും കഴിഞ്ഞ ദിവസം സമരക്കാരെ നേരിട്ട ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടമായിരുന്നു ഇന്നലെ രാവിലെമുതല്‍ ജനങ്ങള്‍ സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ സമരമുഖത്തുണ്ടായിരുന്നു.

ഹരിത ട്രൈബ്യൂണലിന്റെ വിധി വന്നതിനു ശേഷം മാത്രമെ ഇനി പ്രവര്‍ത്തിക്കൂ എന്ന് മന്ത്രി ഉറപ്പുതന്നിരുന്നതാണെന്നും എന്നാല്‍ അതിനു മുന്‍പേ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതിനാലാണ് സമരം പുനരാരംഭിച്ചതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഇന്നലെ സമരം നടത്തിയവര്‍ക്കുനേരെ കമ്പനിക്കുള്ളില്‍നിന്നും പ്രകോപനമുണ്ടായതായും സമരക്കാര്‍ അരോപിച്ചു. കമ്പനിക്ക് ഉള്ളില്‍ നിന്ന് കല്ലേറ് ഉണ്ടായെന്നാണ് ഇവര്‍ ആരോപിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാതെ സമരരംഗത്തുനിന്ന് പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍.

രണ്ടു ദിവസം മുന്‍പു സമരക്കാര്‍ ഹൈക്കോടതി ജംക്ഷനിലേക്കു നടത്തിയ പ്രതിഷേധ പ്രകടനവും പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അന്നും അതിക്രൂരമായ ലാത്തിച്ചാര്‍ജ് നടന്നു. മുന്നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. എല്ലാ അനുമതിയോടെയുമാണു ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചതെന്നും സമരം മൂലം നിര്‍മാണം നടക്കാത്തതിനാല്‍ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐഒസി പറയുന്നു. 

കഴിഞ്ഞ ദിവസം നടത്തിയ സമരത്തെ അടിച്ചമര്‍ത്തിയ കൊച്ചി ഡി സി പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുണ്ടായ പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കെയാണ് ഇന്നലെ വീണ്ടും പൊലീസ് സമരക്കാരെ തല്ലിച്ചതച്ചത്. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിനാല്‍ യാതൊരു സമരവും നഗരത്തില്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് പൊലീസിന്റെ നടപടി. അങ്കമാലിയില്‍ നടന്ന എല്‍ഡിഎഫ് ഉപരോധം അടക്കമുള്ള സമരങ്ങളെ ക്രൂരമായി നേരിട്ടതിന് ഡി സി പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നേരത്തെയും പ്രതിഷേധമുയര്‍ന്നിരുന്നു. 

 
Other News in this category

 
 




 
Close Window