Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഫെയ്‌സ്ബുക്കിലൂടെ തെറിപറയുന്നവര്‍ ഊച്ചാളികളും ഭീരുക്കളും മന്ത്രി ജി.സുധാകരന്‍
REPORTER

മാവേലിക്കര: ഫെയ്‌സ്ബുക്കിലൂടെ തന്നെ തെറിപറയുന്നവര്‍ ഊച്ചാളികളും ഭീരുക്കളുമാണെന്ന് മന്ത്രി ജി.സുധാകരന്റെ ആക്ഷേപം. മാവേലിക്കരയില്‍ കേരളപാണിനി എ.ആര്‍.രാജരാജവര്‍മ്മയുടെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സുധാകരന്‍ പൊട്ടിത്തെറിച്ചത്.താന്‍ ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ തെറിപറയുന്നവര്‍ അത് നിര്‍ത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണം. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് എസ്.എഫ്.ഐ.ക്കാരന്‍ ആണെന്നും പറഞ്ഞ് ഒരാള്‍ വിളിച്ചു. താന്‍ കാരണം അവന് മുഖത്ത് മുണ്ടിട്ടുനടക്കേണ്ട ഗതികേടാണെന്നാണ് പറയുന്നത്. അവന്‍ എസ്.എഫ്.ഐ.ക്കാരനൊന്നുമല്ല. ചില മാധ്യമപ്രവര്‍ത്തകര്‍ വെറുതേ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇവര്‍ കാര്യങ്ങള്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യാറില്ല. നടന്നകാര്യങ്ങള്‍ എഴുതുവാനുള്ള ധൈര്യം ഇവര്‍ക്ക് ഉണ്ടാകണം. സാംസ്‌കാരികവും ബൗദ്ധികവുമായ ദാരിദ്ര്യമാണു ഇവര്‍ക്കുള്ളത്. അറിവില്ലായ്മയാണ് ഇത്തരക്കാരെ ഭരിക്കുന്നത്. ശൃംഗേരി സ്വാമിയെ കാണാന്‍ താന്‍ പോയില്ലായിരുന്നെങ്കില്‍ അതായിരുന്നേനെ അടുത്ത വിവാദം മന്ത്രി സുധാകരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അതിഥിയായതുകൊണ്ടാണ് ആലപ്പുഴയിലെത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതിയെ കാണാന്‍ പോയതെന്ന് മന്ത്രി ജി.സുധാകരന്‍ ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയെയാണ് ഞാന്‍ കാണാന്‍ പോയത്. അദ്ദേഹം വര്‍ഗീയ വാദിയല്ല. പൊന്നാട സ്വീകരിക്കാത്തതുകൊണ്ട് തട്ടത്തില്‍വെച്ച് പഴങ്ങള്‍ നല്‍കി. ഇതിലെന്താണ് കുഴപ്പം. ആരുടെയും കാലു പിടിക്കാന്‍ പോയിട്ടില്ല. നേരേ ചൊവ്വേ ഒന്നും പറയാനറിയാത്തവരാണ് എന്തെങ്കിലുമൊക്കെ വിളിച്ചുപറയുന്നത്'. കമ്യൂണിസമെന്താണെന്ന് തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window