Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജേക്കബ് തോമസിനു സ്ഥാനം നല്‍കാതിരിക്കാന്‍ പൊലീസ്- ഭരണ തലപ്പത്ത് ഗൂഢാലോചന
REPORTER

കോട്ടയം: സംസ്ഥാന പോലീസ്‌മേധാവിയായി ഡോ. ജേക്കബ് തോമസിനെ നിയമിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തിരക്കിട്ട നീക്കം. അദ്ദേഹം പദവിക്കു യോഗ്യനല്ലെന്നു വരുത്തിത്തീര്‍ത്ത് മാറ്റിനിര്‍ത്തുക എന്ന തന്ത്രമാണ് ഒരുങ്ങുന്നത്. ഇതിനായി കാരണംകാണിക്കല്‍ നോട്ടീസ്, വിജിലന്‍സ് അന്വേഷണപ്രഖ്യാപനം എന്നിവ ആയുധമാക്കാനൊരുങ്ങുന്നതായാണു സൂചന.

നിലവിലെ പോലീസ്‌മേധാവി ടി.പി.സെന്‍കുമാര്‍ 30നു വിരമിക്കും. അപ്പോള്‍ സീനിയോറിറ്റിയില്‍ ഒന്നാമനാകുന്ന ജേക്കബ് തോമസിനെ നിയമിക്കാന്‍ സര്‍ക്കാരിനു നിയമപരമായ ബാധ്യതയുണ്ട്. എന്നാല്‍, സി.പി.എമ്മിലെയും ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരിലെയും ഉന്നതരില്‍ ചിലര്‍ക്ക്, അദ്ദേഹം പോലീസ്തലപ്പത്തെത്തുന്നതില്‍ കടുത്ത എതിര്‍പ്പാണ്. ജേക്കബ് തോമസിനെ മാറ്റിനിര്‍ത്തണമെങ്കില്‍ മതിയായ കാരണം വേണം.

വകുപ്പുതല അച്ചടക്കനടപടി, അല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം എന്നീ കാരണങ്ങളിലൊന്ന് ഉണ്ടായാല്‍ സര്‍ക്കാരിനു നടപടി ന്യായീകരിക്കാം. അന്വേഷണത്തില്‍ കുറ്റക്കാരനല്ല എന്നു കണ്ടെത്തുന്നതോടെ തുടര്‍നടപടി അവസാനിപ്പിക്കുകയും ചെയ്യാം.

ലോക്‌നാഥ്‌ െബഹ്‌റയെ വീണ്ടും പോലീസ്‌മേധാവിയായി നിയമിക്കാനാണ് സര്‍ക്കാരിനു താല്പര്യം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനും സി.പി.എമ്മിലെയും പോലീസിലെയും ഐ.എ.എസ്. തലപ്പത്തെയും ചിലരും കഴിഞ്ഞദിവസം നടത്തിയ ആലോചനയിലാണ് പുതിയ തന്ത്രം ഒരുങ്ങിയതെന്നാണു സൂചന.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് രണ്ടരമാസമായി അവധിയെടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ചപ്രകാരമാണിത്. അവധി നീട്ടാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നില്ലെന്നറിയുന്നു. മടങ്ങിവരുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് വെള്ളിയാഴ്ചതന്നെ കത്തു നല്‍കിയിട്ടുമുണ്ട്.

 
Other News in this category

 
 




 
Close Window