Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജെറ്റ് എയര്‍വേസില്‍ പിറന്ന കുട്ടിക്ക് ആജീവനാനന്തം സൗജന്യ യാത്ര
reporter

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസില്‍ പിറന്ന കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ജെറ്റ് എയര്‍വേസിന്റെ വിമാനങ്ങളില്‍ സൗജന്യ യാത്ര. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയില്‍ ഇനി ജീവിതകാലം മുഴുവന്‍ ഈ കുട്ടിക്ക് സൗജന്യമായി തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. 

ഞായറാഴ്ചയാണ് ദമാമില്‍ നിന്ന് കൊച്ചിയിലേക്കു വരികയായിരുന്ന വിമാനത്തില്‍ മലയാളി യുവതി ജെറ്റ് എയര്‍വേസിന്റെ 9ഡബ്ല്യു 569 വിമാനത്തില്‍ പ്രസവിച്ചത്. വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനക്കമ്പനി ജീവനക്കാരും യാത്രികയായ നഴ്സും ചേര്‍ന്ന് പരിചരണം നല്‍കുകയായിരുന്നു. ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഫസ്റ്റ് ക്ലാസിലെത്തിച്ചു. പിന്നീട് യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

35,000 അടി ഉയരത്തിലായിരുന്ന വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി യുവതിയെയും കുഞ്ഞിനെയും അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 
Other News in this category

 
 




 
Close Window