Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
UK Special
  Add your Comment comment
വാഹനം ഇടിച്ചു കയറ്റിയത് ഭീകരാക്രമണമെന്ന് തെരേസ മേ സ്ഥിരീകരിച്ചു
reporter

ലണ്ടന്‍: കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് ഭീകരാക്രമണം തന്നെയെന്ന് സ്ഥിരീകരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് വാഹനാപകടം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് തെരേസാ മേ അടിയന്തര സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്. പ്രാദേശിക സമയം അര്‍ധരാത്രി 12.20ഓടെയാണ് സംഭവം. ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ റമദാന്റെ ഭാഗമായി പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയവരാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദികളില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സേന സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഗതാഗത നിയന്ത്രണമുണ്ട്. ലണ്ടനില്‍ ലോകത്തെ നടുക്കിയ രണ്ട് ഭീകരാക്രമണങ്ങള്‍ക്കു ശേഷം വീണ്ടും ഭീകരാക്രമണം നടന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window