Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
പ്രമുഖ നടിയെ എന്തിന് തട്ടിക്കൊണ്ടുപോയി? ആക്രമിച്ചതിനു പിന്നില്‍ ആര് ? എന്താണ് ഗൂഢാലോചനയുടെ സത്യം? - സംഭവം സിനിമയാകുന്നു
reporter
ഇന്ത്യയിലെ വനിതാ സിനിമാ താരങ്ങള്‍ക്കായി രൂപീകരിച്ച സംഘടന പുതിയതായി സിനിമ എടുക്കുന്നതായി വാര്‍ത്ത. സംഘടനയ്ക്കായി ഫണ്ട് രൂപീകരിക്കാന്‍ പണമുണ്ടാക്കലാണ് ലക്ഷ്യം. സമീപ കാലത്ത് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം സിനിമയ്ക്കു കഥയാക്കാനാണ് ആലോചന. വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും, പ്രമുഖ നടികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നതായി സൂചന ലഭിച്ചു.
ചിത്രത്തില്‍ അഭിനയിക്കുന്ന നടന്മാര്‍ക്കും നടിമാര്‍ക്കും തുല്യവേതനമായിരിക്കുമെന്നും സൂചനയുണ്ട്. സംഘടനയുടെ ധനശേഖരണാര്‍ത്ഥമാണു സിനിമ നിര്‍മ്മിക്കുന്നത്. എന്നാല്‍ ആരാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നോ ആരൊക്കെ അഭിനയിക്കും എന്നോ തീരുമാനമായിട്ടില്ല. അഞ്ജലി മേനോന്‍, വിധു വിന്‍സെന്റ്, ഗീതു മോഹന്‍ദാസ് എന്നിവരില്‍ ആരെണങ്കിലുമായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നു പറയുന്നു. വനിത സംഘടനയുടെ രൂപികരണത്തെ തുടര്‍ന്നു സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിരുന്നു. അതേ സമയം ചിത്രം പൊളിക്കാനുള്ള നീക്കം ചില പ്രമുഖര്‍ നടത്തുന്നതായും പറയുന്നു.
എല്ലാ പ്രമുഖ താരങ്ങളെയും അണിനിരത്തി ട്വന്റി20 പോലെയൊരു സിനിമ നിര്‍മ്മിക്കാനാണു സംഘടന പദ്ധതിടുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മ്മാണം മഞ്ജു ഏറ്റെടുത്തേക്കും എന്നും പറയുന്നു. നടിയാക്രമിച്ച സംഭവത്തിനു തുടര്‍ച്ചയായി രൂപം കൊണ്ട് സംഘടനയുടെ അമരത്ത് മഞ്ജു വാര്യരും റീമ കല്ലുങ്കലും പാര്‍വതിയും അടങ്ങുന്ന വന്‍ താരനിര തന്നെയുണ്ട്. ഇവര്‍ ഇപ്പോള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന സിനിമയില്‍ നടിയെ എന്തിനു പള്‍സര്‍ സുനി ആക്രമിച്ചു എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാകുമെന്ന സൂചനയാണ് ഉള്ളത്.
 
Other News in this category

 
 




 
Close Window