Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.79 INR  1 EURO=76.49 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
ബിസിനസ്‌
  Add your Comment comment
ജൂണ്‍ മുപ്പതു വരെ വമ്പിച്ച ഓഫര്‍: കാറുകള്‍ക്ക് 35000 രൂപ വിലക്കുറവ്
reporter
ജിഎസ്ടി ചില ഉല്‍പന്നങ്ങള്‍ക്കു വില കുറയ്ക്കുകയും ചിലതിനു കൂട്ടുകയും ചെയ്യും. ഒരേ ഉല്‍പന്നം രണ്ടു വിലയില്‍ വില്‍ക്കുന്നതു ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ ചെയ്യാവുന്നതു ജൂലൈ ഒന്നിനു മുന്‍പു പരമാവധി വിറ്റഴിക്കുക. സോപ്പ്, പൗഡര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന എഫ്എംസിജി കമ്പനികള്‍ തങ്ങളുടെ വില്‍പ്പനക്കാര്‍ക്കു പരമാവധി ലാഭം കൂട്ടിനല്‍കി വില്‍പന പ്രോല്‍സാഹിപ്പിക്കുന്നു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, വിപ്രോ, ഡാബര്‍ തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ റീട്ടെയ്‌ലര്‍മാര്‍ക്കു വന്‍ ഓഫറുകള്‍ നല്‍കി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നു. എഫ്എംസിജി ഉല്‍പന്നങ്ങളില്‍ പലതിന്റെയും വില രണ്ടുമുതല്‍ ആറു ശതമാനം വരെ കുറയും. ഹെയര്‍ ഓയില്‍, സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയുടെ നികുതി 18% എന്ന് ജിഎസ്ടി കൗണ്‍സില്‍ നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ ഇവയ്ക്ക് 2224% നികുതിയാണ് ഈടാക്കുന്നത്.

കാര്‍ വിപണിയിലാണു വിറ്റഴിക്കലിന്റെ മഹാമേള നടക്കുന്നത്. പലരും ഓഫറായി നേരിട്ട് അവതരിപ്പിക്കുന്നില്ല. ഡീലര്‍മാര്‍ക്ക് ഇളവുകള്‍ നല്‍കി വിറ്റഴിക്കലിനു പ്രേരിപ്പിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി 25000 35000 രൂപനിരക്കില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് 27000, എക്‌സ്‌യുവി 500ന് 90000 രൂപ വരെ ഇളവു നല്‍കുന്നു.

ജൂണ്‍ 30 വരെയാണ് ഈ ഓഫറുകള്‍. ജിഎസ്ടി നടപ്പായശേഷം വില കുറയുമെന്ന പ്രതീക്ഷയില്‍ ഉപയോക്താക്കള്‍ മാറിനില്‍ക്കുന്നത് ഒഴിവാക്കാനാണ് വിലക്കുറവിന്റെ മഹാമേള സംഘടിപ്പിക്കുന്നത്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി ഇന്ത്യയിലെ മോഡലുകള്‍ക്ക് 10 ലക്ഷം രൂപവരെ കുറവു പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്!ഷോറും വിലയില്‍ 12 % വരെ കുറവാണ് ബിഎംഡബ്ല്യു പ്രഖ്യാപിച്ചിരിക്കുന്നത്.

വില കുറച്ചാലും ഇല്ലെങ്കിലും ജിഎസ്ടി പ്രാബല്യത്തിലാകുന്ന ജൂലൈ ഒന്നുവരെയുള്ള ദിവസങ്ങള്‍ ഉപഭോക്താവിന്റെ ദിവസങ്ങളാണ്. വിപണിയില്‍ വിലക്കുറവിന്റെ മഹാമേളയാണ്. ഓണ്‍ലൈന്‍ സൈറ്റുകള്‍ മുതല്‍ നാട്ടിന്‍പുറത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ വിറ്റഴിക്കല്‍ മേള നടത്തുകയാണ്. നിലവിലുള്ള സ്റ്റോക്ക് എങ്ങനെയും വിറ്റഴിച്ചു ജിഎസ്ടിയുടെ പുതുലോകത്തേക്കു സ്വസ്ഥമായി കാല്‍വയ്ക്കാം എന്ന ചിന്തയാണു മിക്ക കച്ചവടക്കാരേയും വിറ്റഴിക്കലിനു പ്രേരിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window