Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
സിനിമ
  Add your Comment comment
ഇരുപത്തേഴാം രാവിന്റെ നോമ്പെടുത്താല്‍ 25 നോമ്പിന്റെ ഫലം കിട്ടും: സലിം കുമാര്‍ അന്നും ഇന്നും നോമ്പെടുക്കാറുണ്ട്
reporter
'2006 ല്‍ അച്ഛനുറങ്ങാത്ത വീട് ചെയ്യുന്ന സമയത്ത് ഉഷ ചേച്ചിയാണ് എന്നോട് പറഞ്ഞത് ഒരു നോമ്പ് എടുക്കണമെന്ന്. 27ാം നോമ്പിന്റെ കാര്യം, ഈ ഒരു നോമ്പ് എടുത്താല്‍ 30 നോമ്പ് എടുക്കുന്നതിനു തുല്യമാണെന്നും പറഞ്ഞു. പ്രത്യേകിച്ച് ഞാനൊരു മുസ്‌ലിം അല്ലാത്തതുകൊണ്ട്. അന്നു തുടങ്ങി എല്ലാ വര്‍ഷവും ഞാന്‍ 27ാം നോമ്പ് പിടിക്കുന്നു.' നടന്‍ സലിം കുമാര്‍ പറയുന്നു.
'നോമ്പ് എടുക്കണമെന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. നമ്മുടെ കൂടെയുള്ള സഹോദരങ്ങള്‍ ഒരു മാസം നോമ്പ് എടുക്കുന്നതിന് പിന്നിലുള്ള ത്യാഗങ്ങളെക്കുറിച്ച് നമുക്കും അറിയണം. അതില്‍ സുഖമുണ്ടാകും, ദുഃഖമുണ്ടാകും, വിഷമങ്ങളുമുണ്ടാകും. അത് എന്താണെന്ന് അറിയണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ ഒരു 30 വര്‍ഷം നോമ്പ് എടുക്കാന്‍ പറ്റിയില്ല, മടിച്ചു മടിച്ചു നില്‍ക്കുകയായിരുന്നു.


ശാസ്ത്രീയപരമായിട്ടും ആത്മീയപരമായിട്ടും ശാരീരികപരമായിട്ടും നോമ്പ് എടുക്കുന്നത് നല്ലതാണന്നാണ് തോന്നിയിട്ടുള്ളത്. എല്ലാ വര്‍ഷവും ഇത് തുടര്‍ന്നുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഒരു 25 നോമ്പിന്റെ പുണ്യം കിട്ടിയാല്‍ മതി. പിന്നെ നമ്മുടെ സഹോദരന്‍മാരോടുള്ള ഐക്യദാര്‍ഢ്യവും.'സലിം കുമാര്‍ പറഞ്ഞു.
ഇന്ന് റംസാന്‍ വ്രതത്തിന്റെ പുണ്യമായ 27ാം രാവ്. പതിനൊന്നു കൊല്ലമായി 27ാം രാവില്‍ മുടങ്ങാതെ വ്രതം നോക്കുക പതിവാണ് നടന്‍ സലിം കുമാറിന്.
 
Other News in this category

 
 




 
Close Window