Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
ലാലേട്ടാ, നിങ്ങളെക്കൊണ്ടു മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയൂ: യോഗാ ദിനത്തിലും മോഹന്‍ലാലാണ് താരം
reporter
യോഗാ ദിനത്തോടനുബന്ധിച്ച് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത യോഗാഭ്യാസത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായത്. തലകീഴായി യോഗ ചെയ്യുന്ന ലാലേട്ടന്റെ ചിത്രത്തിന് കീഴില്‍ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. '22 വയസായ എനിക്ക് പോലും ഇതുപോലെ ചെയ്യാന്‍ പറ്റുന്നില്ലല്ലോ, ഈ പ്രായത്തിലും ഇതൊക്കെ ചെയ്യാന്‍ കഴിയുന്ന ലാലേട്ടാ നിങ്ങളാണ് സൂപ്പര്‍സ്റ്റാര്‍' എന്നുമാണ് ഒരു ആരാധകന്റെ കമന്റ്.
സിനിമയ്ക്ക് വേണ്ടി എന്തു പരീക്ഷണങ്ങള്‍ നടത്താനും ഒരുക്കമാണ് മോഹന്‍ലാല്‍. അടുത്തതായി ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന 1000 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം മഹാഭാരതത്തിനു വേണ്ടി അദ്ദേഹം തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

നമ്മടെ ലാലേട്ടന്‍ മരണ മാസാണ്... അല്ലെങ്കില്‍ പിന്നെ അമ്പത്തിയാറിലും ഇത്ര ഗംഭീരമായി ഫൈറ്റ് ചെയ്യോ? പുലിമുരുകനിലെ നായകന്റെ അഭ്യാസപ്രകടനങ്ങള്‍ കണ്ട ഒരു ആരാധകന്റെ കമന്റ് ആണിത്. ഇതൊന്നും മോഹന്‍ലാല്‍ ആരാധകര്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതല്ല. കാരണം അദ്ദേഹത്തിന്റെ സിനിമയോടുള്ള ഡെഡിക്കേഷന്‍ കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും ഇതൊക്കെ സത്യമാണെന്ന്.
 
Other News in this category

 
 




 
Close Window