Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
ഒട്ടുമിക്ക പെണ്‍കുട്ടികളെയും പോലെ അമലയെയും നഴ്‌സിംഗ് പഠനത്തിന് അയയ്ക്കാനായിരുന്നു വീട്ടുകാരുടെ താല്‍പര്യം. എന്നാല്‍ തന്റെ സേവന മേഖല അതല്ല എന്ന് തിരിച്ചറിഞ്ഞ അമല ഫാഷന്‍ ഡിസൈനിങ് തിരിഞ്ഞെടുത്തു
reporter
നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ആസ്വാദകര്‍ കണ്ടു കൊതിച്ച സ്‌റ്റൈലുകളുടെ പിന്നില്‍ അമല മാത്യു എന്ന ഫാഷന്‍ ഡിസൈനറാണ്. പ്രമുഖ ഫാഷന്‍ ഡിസൈനറായ ദീപാലി നൂറിന്റെയും, ടാന്യ എല്‍ഡേഡിന്റെയും അസിസ്റ്റന്റായുള്ള പ്രവര്‍ത്തി പരിചയം ഫീല്‍ഡില്‍ ആഴത്തിലുള്ള അറിവ് നേടാന്‍ സഹായകമായെന്ന് അമല പറയുന്നു.

സിനിമയില്‍ ഓരോ രംഗങ്ങളുടെയും ഭാവത്തിന് അനുയോജ്യമായ വസ്ത്രങ്ങളും സ്‌റ്റൈലും പ്രത്യേകം ചിട്ടപ്പെടുത്തേണ്ടതുണ്ട്. ഒരു സിനിമയുടെ വിജയത്തില്‍ അത്ര ചെറുതല്ലാത്ത പങ്ക് കോസ്റ്റ്യും സ്‌റ്റൈല്‍ ഡിസൈനര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്. 'തെരി' എന്ന തമിഴ് ചിത്രത്തിലെ സമാന്തയെ ഓര്‍മ്മയില്ലേ? സമാന്തയുടെ വസ്ത്രങ്ങള്‍ ഒരുക്കിയതിനു പിന്നിലും അമലയാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് ചിത്രം ബാംഗ്ലൂര്‍ നാട്ട്കളിലെ എല്ലാ കഥാപാത്രങ്ങളെയും അണിയിച്ചൊരുക്കിയതിനു പിന്നിലും അമലയുണ്ട്. 'A.Aa' എന്ന തെലുങ്ക് ചിത്രത്തില്‍ നിതിന്‍, സമാന്ത, നദിയ മൊയ്തു, അനുപമ, ശ്രീനിവാസ് അവസരലു, റാവു രമേഷ്, അനന്യ തുടങ്ങി പ്രധാന ആണ്‍–പെണ്‍ കഥാപാത്രങ്ങള്‍ക്കായി വേഷവിധാനങ്ങള്‍ ഒരുക്കുന്നതിലും ഈ കോസ്റ്റ്യൂം ഡിസൈനറുടെ പങ്ക് ചെറുതല്ല. അമല തന്റെ സിനിമ അനുഭവങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവെക്കുന്നു.
കേരളത്തിലെ ഒട്ടുമിക്ക പെണ്‍കുട്ടികളെയും പോലെ അമലയെയും നഴ്‌സിംഗ് പഠനത്തിന് അയയ്ക്കാനായിരുന്നു വീട്ടുകാരുടെ താല്‍പര്യം. എന്നാല്‍ തന്റെ സേവന മേഖല അതല്ല എന്ന് തിരിച്ചറിഞ്ഞ ആ പെണ്‍കുട്ടി ഫാഷന്‍ ഡിസൈനിങ് പഠനത്തിലേക്കു തിരിഞ്ഞു. ഇഷ്ട മേഖലയിലേക്കു തിരിയാന്‍ അമല കാണിച്ച ആര്‍ജവം ഇന്ന് ഫാഷന്‍ മേഖലയ്ക്കു സമ്മാനിച്ചത് അതിപ്രഗത്ഭയായ ഒരു സ്‌റ്റൈലിസ്റ്റിനെയാണ്.
 
Other News in this category

 
 




 
Close Window