Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും സെക്‌സ് വര്‍ക്കേഴ്‌സ് അല്ല. കുറച്ചാളുകള്‍ ജീവിക്കാനായി ലൈംഗിക തൊഴിലാളികള്‍ ആകുന്നു. എന്നു കരുതി ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ ഒന്നാകെ ആ ഗണത്തില്‍ പെടുത്തരുത്
reporter
ശ്യാമ സഞ്ചു എന്ന ഇരുപത്തിയാറുകാരി ട്രാന്‍സ്ജന്‍ഡര്‍ വിഭാഗക്കാര്‍ക്കിടയില്‍ സംഘടിപ്പിച്ച ക്വീന്‍ ഓഫ് ധ്വയ സൗന്ദര്യമല്‍സരത്തില്‍ കിരീടം ചൂടി. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനിടയില്‍ നടക്കുന്ന ആദ്യത്തെ സുന്ദരിപ്പട്ടം സ്വന്തമാക്കി.

തിരുവനന്തപുരം സ്വദേശിയാണു ശ്യാമ. എംഎ. എംഎഡ് കഴിഞ്ഞു. വീട്ടില്‍ അമ്മയും സഹോദരനുമുണ്ട്, സഹോദരന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. പഠനം കഴിഞ്ഞു നില്‍ക്കുകയാണ്, പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞങ്ങളെപ്പോലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അവിടെ രജിസ്റ്റര്‍ ചെയ്യല്‍ സാധ്യമല്ല, കാരണം സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന കോളങ്ങള്‍ മാത്രമേയുള്ളു. ഞങ്ങളെപ്പോലുള്ളവര്‍ എന്തു ചെയ്യും. പ്രൈവറ്റ് മേഖലകളിലാണെങ്കിലും ഞങ്ങള്‍ സ്വീകാര്യരല്ല, 86 ശതമാനം മാര്‍ക്കു വാങ്ങി ബിഎഡ് പാസായിട്ടും ഒരു ജോലിയുടെ കാര്യം വരുമ്പോള്‍ ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയാണ്.

ആ ധാരണയുമായി നടക്കുന്ന കുറച്ചധികം പേര്‍ കേരളത്തിലുണ്ട്. അത്തരത്തില്‍ ചിന്തിക്കുന്നവര്‍ ഒന്നു മനസിലാക്കണം നിങ്ങളെല്ലാം സാധാരണ ഒരു മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവസരം നല്‍കിയാല്‍ ഒരിക്കലും അവര്‍ക്ക് സെക്‌സ് വര്‍ക്കേഴ്‌സ് ആകേണ്ടി വരില്ല. എത്രപേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കാന്‍ തയ്യാറായി മുന്നോട്ടു വരുന്നവരുണ്ട്. വെറും തുച്ഛമാണത്, അവര്‍ക്കും ജീവിക്കണ്ടേ. മറ്റൊരു വഴിയുമില്ലാതാകുമ്പോള്‍ അവര്‍ സ്വീകരിക്കുന്ന മേഖലയാകാം. പിന്നെ മറ്റൊന്ന് എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും സെക്‌സ് വര്‍ക്കേഴ്‌സ് അല്ല എന്നതാണ്. ചെറിയൊരു ശതമാനം പേര്‍ ജീവിക്കാനായി ലൈംഗികത്തൊഴിലാളികള്‍ ആകുന്നുവെന്നു കരുതി ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ ഒന്നാകെ ആ ഗണത്തില്‍ പെടുത്തരുത്.
 
Other News in this category

 
 




 
Close Window