Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.87 INR  1 EURO=0 INR
ukmalayalampathram.com
Tue 26th Sep 2017
 
 
സിനിമ
  Add your Comment comment
ബോളിവുഡ് പോലെ മലയാള സിനിമകളും യു ട്യൂബില്‍ ഷെയര്‍ ചെയ്യാന്‍ നടപടി ആരംഭിച്ചു
reporter
മലയാള ചലച്ചിത്ര ലോകവുമായി കൈകോര്‍ക്കാന്‍ വിഡിയോ ഷെയറിങ് രംഗത്തെ ആഗോള ഭീമന്‍മാരായ യുട്യൂബ്. നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണു യു ട്യൂബ് എന്റര്‍ടെയ്ന്‍മെന്റ് ഹെഡ് സത്യ രാഘവന്‍. യുട്യൂബിനെ 'മെയിന്‍സ്ട്രീം എന്റര്‍ടെയ്ന്‍മെന്റ് ഡസ്റ്റിനേഷന്‍' എന്നു വിശേഷിപ്പിക്കുന്ന സത്യയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്:

ഒന്നും രണ്ടുമല്ല, 86 പുതുമുഖങ്ങള്‍; നായികയും നായകനും ഉള്‍പ്പെടെ. ആരുമറിയാത്ത ആ പുതുമുഖങ്ങളെ പ്രശസ്തരാക്കാന്‍ യുട്യൂബിനു വേണ്ടി വന്നത് ഏതാനും ദിവസം മാത്രം. അങ്കമാലി ഡയറീസിന്റെ കഥയാണിത്. ചലച്ചിത്രങ്ങളുടെ ഇന്‍സ്റ്റന്റ് പ്രമോഷനു യുട്യൂബിനെ ആശ്രയിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണ്.

ഏതാനും വര്‍ഷം മുന്‍പു വരെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ മാത്രമാണു ടീസറുകളും മേക്കിങ് സീനുകളും ഗാനങ്ങളും മറ്റും റിലിസീനു മുന്നോടിയായി യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നത്. ഇപ്പോള്‍, ദക്ഷിണേന്ത്യന്‍ ചിത്രങ്ങളും പ്രചാരണത്തിനായി യുട്യൂബ് ഉപയോഗിക്കുന്നു.

മലയാളം ഞങ്ങളുടെ 'ഫോക്കസ് ഫൈവ്' ഭാഷകളില്‍ ഉള്‍പ്പെടുന്നു. പ്രതിമാസം 18 കോടിയാണ് യുട്യൂബിന്റെ പ്രേക്ഷകരുടെ എണ്ണം. അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളുടെയും മറ്റും എണ്ണത്തില്‍ വര്‍ധന 90 ശതമാനം. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അനുദിനം വര്‍ധിക്കുന്നതു പുതിയ സാധ്യതകള്‍ തുറക്കുകയാണെന്നു സത്യ രാഘവന്‍ പറയുന്നു.
 
Other News in this category

 
 




 
Close Window