Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അരുണാചലില്‍ സൂര്യോദയം 4 മണിക്ക് ; കന്യാകുമാരിയില്‍ ആറു മണിക്ക് : ഇതു പരിഹരിക്കാന്‍ ഓരോ മേഖലയിലെയും സമയം വ്യത്യാസപ്പെടുത്തുന്നു
reporter
രാജ്യത്തെ വിവിധ സമയമേഖലകളായി വേര്‍തിരിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പഠിക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും രാജ്യത്തു പല സ്ഥലങ്ങളിലും പല സമയങ്ങളിലാണ് അനുഭവപ്പെടുന്നതെങ്കിലും ഓഫിസ് സമയം ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ടൈം (ഐഎസ്ടി) അനുസരിച്ച് രാജ്യമാകെ ഒന്നാണ്.

മേഖല തിരിച്ചു സമയത്തിനു മാറ്റം വരുത്തുന്നതു മൂലം ഉണ്ടാകുന്ന നേട്ടം സംബന്ധിച്ചു പഠനം നടത്തിവരുന്നതായി ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അശുതോഷ് ശര്‍മ പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയില്‍ നേരത്തേ സൂര്യനുദിക്കുന്നതിനാല്‍ രാവിലെ നാലുമണിക്കാണ് ആളുകള്‍ ഉണരുന്നത്!

എന്നാല്‍, ജോലിസമയം തുടങ്ങുന്നത് മറ്റിടങ്ങളിലേതുപോലെ ഐഎസ്ടി പ്രകാരം 10 മണിക്കും. ഇതുമൂലം 'തൊഴില്‍ മണിക്കൂറുകള്‍' നഷ്ടമാകുന്നതിനാല്‍ ഇവിടെ പ്രത്യേക സമയ മേഖല വേണമെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു നേരത്തെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സൂര്യന്‍ അസ്തമിക്കുന്ന പ്രദേശങ്ങളിലെ ഓഫിസുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്നു.
 
Other News in this category

 
 




 
Close Window