Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
സിനിമ
  Add your Comment comment
ദിലീപിന് സിനിമാ ലോകത്തിന്റെ ശക്തമായ പിന്തുണ
reporter
'ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും. ലാല്‍ ജോസ് പറഞ്ഞു.

ദിലീപിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളെ നീക്കം കാണുമ്പോള്‍ അത്ഭുതം തോന്നുന്നെന്ന് അജു വര്‍ഗീസ് പറഞ്ഞിരുന്നു.. ഇത് അനീതിയാണെന്നും അജു പറയുന്നു. കേസില്‍ നീതി നടപ്പാകണമെന്നും എന്നാല്‍ അതൊരിക്കലും നിരപരാധിയായ ഒരു വ്യക്തിയുടെ പ്രതിച്ഛായ തകര്‍ത്താകരുതെന്നും അജു പറഞ്ഞു.

നേരത്തെ ദിലീപിനെ പിന്തുണച്ച് സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട്. അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്നിട്ടും അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ലെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ സലിംകുമാര്‍ ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window