Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഉമ്മന്‍ ചാണ്ടി കൊച്ചി മെട്രോയില്‍ കയറിയപ്പോള്‍ കുറേ ആളുകള്‍ കൂടെ ഓടിക്കയറി: തിക്കിത്തിരക്കിയതിന് അവര്‍ക്കെതിരേ നടപടി
reporter
കൊച്ചി മെട്രോയില്‍ 'ജനകീയ മെട്രോ യാത്ര' നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലൂടെ 2002ലെ മെട്രോ ആക്ടിന്റെ പരസ്യമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കെഎംആര്‍എല്‍ കണ്ടെത്തി.

അതേസമയം, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് കെഎംആര്‍എല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നില്ല. പൊലീസില്‍ പരാതി നല്‍കിയാല്‍ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തിരിക്കുന്നത്. പിഴയൊടുക്കിയും നടപടിയില്‍ നിന്നു രക്ഷപ്പെടാം. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് നടപടിയുമായി മുന്നോട്ടു പോകാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ തുടങ്ങിയ നേതാക്കളുടെയും എംഎല്‍മാരുടെയും നേതൃത്വത്തിലാണ് ആലുവയില്‍ നിന്നും പാലാരിവട്ടത്തേക്ക് നടത്തിയ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ജനകീയ മെട്രോ യാത്ര. എന്നാല്‍, പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം പരിപാടി കൈവിട്ടുപോവുകയായിരുന്നു. പിന്നീട്, പ്രതിപക്ഷ നേതാവ് സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window