Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
ബിസിനസ്‌
  Add your Comment comment
ജിഎസ്ടി വരാന്‍ മണിക്കൂറുകള്‍ ബാക്കി: ഷോപ്പുകള്‍ അര്‍ധ രാത്രിവരെ തുറന്നിടും; ഓഫര്‍ പെരുമഴ
reporter
ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴ. കേന്ദ്ര ചരക്ക് സേവനനികുതി പ്രാബല്യത്തില്‍ വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് ഈ ഓഫര്‍. ജൂണ്‍ 30ാം തീയതി വരെ അര്‍ധരാത്രി വരെ സ്റ്റോറുകള്‍ തുറന്നിടും.
ജിഎസ്ടി എത്തുന്നതിന് മുമ്പ് സ്റ്റോക്കുകള്‍ വിറ്റഴിക്കുകയാണ് ലക്ഷ്യം. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചില്ലറ വില്‍പനശൃംഖലയായ ബിഗ്ബസാര്‍ 22 ശതമാനം വരെ കിഴിവാണ് ഓഫര്‍ ചെയ്യുന്നത്. ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഫഌപ്കാര്‍ട്ട് ബുധനാഴ്ച്ച രാത്രിയോടെ 'പ്രീജിഎസ്ടി' സെയില്‍ ആരംഭിച്ചു കഴിഞ്ഞു. ഫഌപ്കാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണും ഓഫറുമായി രംഗത്തെത്തിയിട്ടുണ്ട്. 40 മുതല്‍ 50 ശതമാനം വരെ ഓഫറാണ് ആമസോണ്‍ നല്‍കുന്നത്. ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കുമാണ് പ്രധാനമായും കിഴിവ് നല്‍കുന്നത്.
വമ്പന്‍ ബ്രാന്‍ഡുകളായ നൈക്കി, ക്ലാര്‍ക്‌സ്, ബെനെട്ടണ്‍, അസിക്‌സ് തുടങ്ങിയവയുടെ സ്ട്രീറ്റ് ഔട്‌ലെറ്റുകളും ഓഫര്‍ നല്‍കുന്നുണ്ട്. മൊബൈല്‍ വാലറ്റ് കമ്പനിയായ പെയ്റ്റിഎം ആരംഭിച്ച പെയ്റ്റിഎം മാളില്‍ ട്രാഫിക് കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നിരട്ടിയായാണ് വര്‍ധിച്ചത്.
 
Other News in this category

 
 




 
Close Window