Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
സിനിമ
  Add your Comment comment
അഞ്ചു പൈസയുടെ ജനാധിപത്യമില്ലാത്ത സംഘടനയാണ് അമ്മയെന്ന് ആഷിഖ് അബു
reporter
'സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി ' ആഷിഖ് അബു ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പേരെടുത്ത് പറയാതെയാണ് ഫെയ്‌സ്ബുക്കിലൂടെയുളള ആഷിഖ് അബുവിന്റെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ടതും തുടര്‍വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ ഈ വിഷയം ചര്‍ച്ചയായില്ല. വാര്‍ത്താസമ്മേളനത്തിലെ താരങ്ങളുടെ പെരുമാറ്റത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ അവസരത്തിലാണ് സംവിധായകന്‍ ആഷിഖ് അബുവിന്റെ സ്റ്റാറ്റസ്.


നടിക്കെതിരായ അക്രമണവും പുതിയ വെളിപ്പെടുത്തലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അമ്മ ജനറല്‍ ബോഡിയില്‍ ഉന്നയിച്ചെന്നും എന്നാല്‍ ഈ വിഷയം ചര്‍ച്ചയായില്ലെന്നും നടി റിമാ കല്ലിങ്കല്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഇന്നസെന്റ് റിമ പറഞ്ഞതിനെ തളളിക്കളഞ്ഞിരുന്നു.ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കിയിട്ടും ആരും വിഷയം ഉന്നയിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
Other News in this category

 
 




 
Close Window