Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കല്യാണപ്പന്തലില്‍ കുടിച്ചു ലക്കു കെട്ട് വരന്‍ നൃത്തം ചെയ്തു: വിവാഹം വേണ്ടെന്നു വച്ച് വധു ഇറങ്ങിപ്പോയി
reporter
വിവാഹ ചടങ്ങ് ആരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കല്ല്യാണത്തില്‍ നിന്ന് വധു പിന്മാറി. വിവാഹ പന്തലില്‍ മധ്യപിച്ചെത്തി പാമ്പിനെ പോലെ നൃത്തം ചെയ്യുന്നവനെ വരനായി സ്വീകരിക്കാന്‍ മനസില്ലെന്ന് പറഞ്ഞാണ് പന്തലില്‍ നിന്ന് വധു ഇറങ്ങിപ്പോയത്.
മധ്യപിച്ച് പാമ്പിനെ പോലെ നൃത്തം ചെയ്താണ് വരന്‍ പന്തലിലെത്തിയതെന്നും വരനെ കണ്ടപ്പോള്‍ തന്നെ വധു അസ്വസ്ഥയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വരന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിലപാടില്‍ മാറ്റമില്ലെന്ന് അറിയിക്കുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസും എത്തിയിരുന്നു. 23 വയസ്സുകാരിയായ പ്രിയങ്ക ത്രിപതിയും അനുഭവ് മിശ്രയുമായുള്ള വിവാഹമാണ് വരന്‍ പാമ്പിനെപ്പോലെ നൃത്തം ചെയ്തതിനെ തുടര്‍ന്ന് വധു വേ്‌ണ്ടെന്ന് വെച്ചത്. ഇരുവീട്ടുകാര്‍ക്കും തമ്മില്‍ പരസ്പരം അറിയാവുന്നവരാണ്.

കല്യാണ നിശ്ചയത്തിന് ശേഷം വിവാഹം കാത്ത് നില്‍ക്കുകയായിരുന്നു ഇരുവരും. ഇതിനു ശേഷമാണ് വരന്‍ കള്ളു കുടിച്ച് ചടങ്ങിനെത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. അടുത്ത ദിവസം തന്നെ മറ്റൊരു യുവാവുമായി വധുവിന്റെ വിവാഹം വീട്ടുകാര്‍ നടത്തി.
 
Other News in this category

 
 




 
Close Window