Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മനുഷ്യരെ കൊന്ന് പശുവിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ല
reporter
ഗോസംരക്ഷണത്തിന്റേയും ഗോഭക്തിയുടെയും പേരിലുള്ള അക്രമവും കൊലപാതകങ്ങളും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്റെ ഭാഗമായുള്ള ആശ്രം ഗോശാലാ ട്രസ്റ്റിന്റെ 100ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ആക്രമസംഭവങ്ങളെ മഹാത്മാഗാന്ധി അംഗീകരിച്ചിരുന്നില്ല. ആര്‍ക്കും നിയമം െകെയിലെടുക്കാന്‍ അവകാശമില്ല. നമ്മള്‍ അഹിംസയുടെ നാട്ടുകാരാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഗോരക്ഷയുടെ മാര്‍ഗങ്ങള്‍ മഹാത്മാഗാന്ധിയും വിനോബാഭാവെയും കാട്ടിത്തന്നിട്ടുണ്ട്. ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കാം. അവിടെ അക്രമങ്ങള്‍ക്കു സ്ഥാനമില്ല മോഡി പറഞ്ഞു. ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരേ കഴിഞ്ഞ ഓഗസ്റ്റിലും മോഡി പ്രസ്താവന നടത്തിയിരുന്നെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിരുന്നില്ല. അതേസമയം, ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് അരക്ഷിതാവസ്ഥയുടെ സാഹചര്യമില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വഖഫ് ബോര്‍ഡ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമശ്രദ്ധ കിട്ടാനും സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകിടം മറിക്കാനും ചിലര്‍ നടത്തുന്ന അക്രമങ്ങളെ നിയമപരമായി നേരിടും. ഗോരക്ഷയുടെ പേരിലുണ്ടായ അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അദേഹം പറഞ്ഞു.

ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഝാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നരഹത്യ. വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ചാണ് ഒരുസംഘമാളുകള്‍ യുവാവിനെ തല്ലിക്കൊന്നത്. രാംഗഡ് ജില്ലയിലെ ബജര്‍താന്‍ഡ് ഗ്രാമത്തിലാണു സംഭവം. അസ്ഗര്‍ അന്‍സാരിയെന്ന യുവാവാണ് അതിക്രൂര മര്‍ദനത്തിനിരയായി മരിച്ചത്.
 
Other News in this category

 
 




 
Close Window