Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തില്‍ ഇനി ഇ-റിക്ഷകള്‍
reporter

കൊച്ചി: കേരളത്തിലാദ്യമായി മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത പാസഞ്ചര്‍, കാര്‍ഗോ മുതലായ ഇ- റിക്ഷകള്‍ ഓട്ടോ തൊഴിലാളികള്‍ക്കും സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഉടന്‍ നല്‍കും. ഹരിയാനയിലുള്ള ഷിഗാന്‍ ഗ്രൂപ്പ് ഡയറക്ടര്‍ വിപുല്‍ ബാജ്‌പേയുടെ നേതൃത്വത്തില്‍ ലൈഫ് വേ സോളാര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് വിതരണം.

കൊച്ചിന്‍ റിഫൈനറി, പെരിയാര്‍ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റ്, ഇന്ത്യന്‍ ടുബാക്കോ കമ്പനി തുടങ്ങിയവര്‍ ഓര്‍ഡര്‍ നല്‍കി വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതായി വിപുല്‍ ബാജ്‌പേയി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റിക്ഷ തൊഴിലാളി ട്രേഡ് യൂണിയന്‍ ഒരു സൊസൈറ്റി രൂപവത്കരിച്ച് ഫീഡര്‍ സര്‍വീസ് ആരംഭിക്കുവാന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു. ഓഗസ് റ്റ് മാസത്തോടെ ഇവ നിലവിലുള്ള തൊഴിലാളികള്‍ക്ക് വാങ്ങാനാകും. യാതൊരുവിധ ഈടുമില്ലാതെ പഞ്ചാബ് നാഷണല്‍ ബാങ്ക് ലോണ്‍ ഏര്‍പ്പെടുത്തി തരുമെന്നും അവര്‍ അറിയിച്ചു. ആറ് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 90 കിലോമീറ്റര്‍ വരെ ഓടുവാന്‍ ഇ-റിക്ഷ ഉപയോഗിക്കാനാകും. 12 വോള്‍ട്ടിന്റെ നാല് എക്‌സൈഡ് ബാറ്ററികള്‍ സീരിയലായി ഘടിപ്പിച്ച് 48 വോള്‍ട്ടില്‍ 1.2 കിലോവാട്ട് മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 25 കിലോമീറ്റര്‍ സ്പീഡില്‍ നഗര വീഥിയിലൂടെ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാനാകുന്നതാണ് റിക്ഷ. 1,80,000 രൂപയാണ് ഇതിന്റെ വില. ഡ്രൈവറെ കൂടാതെ നാല് പേര്‍ക്ക് കൂടെ ഇതില്‍ യാത്ര ചെയ്യാം.

 
Other News in this category

 
 




 
Close Window